മോഹന്‍ലാലിന്‍റെ ആ സിനിമ കണ്ടവരോട് ക്ഷമ ചോദിക്കുന്നു; അതൊരു പൊട്ടിയ പടമായിരുന്നു; തുറന്ന് സമ്മതിച്ച് റോഷന്‍ ആന്‍ഡ്രൂസ്

മോഹന്‍ലാലിന്‍റെ സിനിമ കണ്ടവരോട്  ക്ഷമ ചോദിച്ച് സംവിധായകന്‍. അതൊരു പൊട്ടിയ പടമായിരുന്നുവെന്ന് പ്രേക്ഷകരോട് തുറന്ന് സമ്മതിച്ച്  ക്ഷമ ചോദിച്ച സം‍‍വിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ വാക്കുകള്‍ വൈറലാകുന്നു.

ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍റെ തുറന്ന് പറച്ചില്‍ സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പരാജയപ്പെട്ട സിനിമകളെക്കുറിച്ച് പറയാന്‍ പോലും പല സംവിധായകരും തയ്യാറാവാത്ത സാഹചര്യത്തിലാണ് റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ് കൂട്ടുകെട്ടിൽ ഉണ്ടായ  കാസനോവയുടെ പരാജയത്തെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് ഏറ്റുപറയുന്നത്.

ഉദയനാണ് താരം, നോട്ട്ബുക്ക്, ഹൗ ഒള്‍ഡ് ആര്‍ യു തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത് കുടുംബ പ്രേക്ഷകര്‍ക്കും പുതിയ തലമുറയ്ക്കും പ്രിയങ്കരനാണ് റോഷന്‍ ആന്‍ഡ്രൂസ്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത കാസിനവോ കണ്ട പ്രേക്ഷകരോട് ക്ഷമ ചോദിച്ച് ആ സിനിമയൊരു പരാജയമാണെന്ന് അംഗീകരിക്കുകയാണ്.

അതേസമയം മോഹൻലാൽ ഇത്തിക്കര പക്കിയുടെ വേഷത്തിലും  നിവിൻ പോളിയാണ് കൊച്ചുണ്ണിയായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസിന്‍റെ കായംകുളം കൊച്ചുണ്ണിയെ കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ്. എന്നാല്‍ സംവിധായകന്‍റെ ആ തുറന്ന് പറഞ്ഞില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News