വിജയകുമാറിനെ കണ്ടിട്ടു പോലുമില്ലെന്ന് വെള്ളാപ്പള്ളി; ചെങ്ങന്നൂരില്‍ നിര്‍ണായകം ദളിത്, ഈഴവ വോട്ടുകള്‍; സജി ചെറിയാന്‍ വിജയിക്കുമെന്ന് മനസിലാക്കുന്നു

തിരുവനന്തപുരം: സജി ചെറിയാന്‍ വിജയിക്കുമെന്നാണ് ചെങ്ങന്നൂരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് താന്‍ മനസിലാക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍.

സജി ചെറിയാന്‍ അടുത്ത സുഹൃത്താണെന്നും തങ്ങള്‍ തമ്മില്‍ 18 വര്‍ഷത്തെ പരിചയമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വിജയകുമാറിനെ താന്‍ കണ്ടിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. പീപ്പിള്‍ ടിവിയിലെ പോസ്റ്റ് പോള്‍ സര്‍വെ പരിപാടിയിലാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്.

ചെങ്ങന്നൂരില്‍ നിര്‍ണായകമാവുക ദളിത്, ഈഴവ വോട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ വോട്ടു ചെയ്യണമെന്ന് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആര്‍ക്കാണ് വോട്ടു ചെയ്‌തെന്ന് പറയാന്‍ സാധിക്കില്ലെന്നും മനസ് തുറന്നാല്‍ വോട്ടിന്റെ രഹസ്യസ്വഭാവം പോകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സ്ഥാനാര്‍ത്ഥികളുടെയും മുഖത്ത് ഇന്ന് ചിരിയാണെന്നും ആര് കരയുമെന്ന് നാളെ അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.


പരിപാടി തത്സമയം കാണാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News