കുമ്മനത്തെ പറഞ്ഞ് വിട്ടത് നന്നായിയെന്ന് വെള്ളാപ്പള്ളി; ഉമ്മന്‍ചാണ്ടി ഇല്ലാത്ത കോണ്‍ഗ്രസ് തളര്‍വാതം പിടിച്ച കോണ്‍ഗ്രസ്

തിരുവനന്തപുരം: കുമ്മനം രാജശേഖരനെ മിസോറാമിലേക്ക് പറഞ്ഞ് വിട്ടത് നന്നായിയെന്ന് വെള്ളാപ്പള്ളി നടേശന്‍. പീപ്പിള്‍ ടിവിയിലെ പോസ്റ്റ് പോള്‍ സര്‍വെ പരിപാടിയിലാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്.

വെള്ളാപ്പള്ളി പറഞ്ഞത് ഇങ്ങനെ: ‘കുമ്മനത്തെ പറഞ്ഞത് വിട്ട് നന്നായി. അദ്ദേഹം രക്ഷപ്പെട്ടു. മിസോറോമില്‍ അദ്ദേഹം സ്വസ്ഥമായി ഇരിക്കട്ടെ.’

ഉമ്മന്‍ചാണ്ടി ഇല്ലാത്ത കോണ്‍ഗ്രസ് തളര്‍വാതം പിടിച്ച കോണ്‍ഗ്രസാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞത് 100 ശതമാനം സത്യമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത ശോഭന ജോര്‍ജ്ജ് പറഞ്ഞു.

കോണ്‍ഗ്രസിലെ ജനകീയ നേതാവ് ഉമ്മന്‍ചാണ്ടി തന്നെയാണ്. അദ്ദേഹത്തെ ആന്ധ്രയിലേക്ക് വിട്ട്‌കൊണ്ടുള്ള തീരുമാനം, നന്നാവില്ലെന്നും ശോഭന പറഞ്ഞു. ഇതിന് പിന്നില്‍ നല്ലത് അല്ലാത്ത ഗൂഢാലോചനയുണ്ടെന്നും ശോഭന ജോര്‍ജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News