ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു; സജി ചെറിയാന്റെ ലീഡ് 10,000 കടന്നു: ശക്തി കേന്ദ്രങ്ങളിലും കാലിടറി യുഡിഎഫും ബിജെപിയും; തെരഞ്ഞെടുപ്പുഫലം എല്ലാം ശരിയാകുന്നതിന്റെ ലക്ഷണമെന്ന് സജി ചെറിയാന്‍ #WatchLive

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു.

നിലവിലെ വിവരങ്ങള്‍ അനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 7003 വോട്ടുകള്‍ക്ക് മുന്നിലാണ്.

സജി ചെറിയാന് 28125 വോട്ടും യുഡിഎഫിലെ ഡി വിജയകുമാറിന് 21122 വോട്ടും ലഭിച്ചു. ബിജെപിയിലെ പിഎസ് ശ്രീധരന്‍പിള്ളക്ക് 15688 വോട്ടും ലഭിച്ചു.

മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലെ 28 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 26 ബൂത്തുകളിലും സജി ചെറിയാന്‍ ലീഡ് നേടി.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് പാണ്ടനാട്. 2016ല്‍ പിസി വിഷ്ണുനാഥ് പരാജയപ്പെട്ടപ്പോഴും പാണ്ടനാട് പഞ്ചായത്തില്‍ യുഡിഎഫ് ലീഡ് നേടിയിരുന്നു.

പോസ്റ്റല്‍ വോട്ടുകള്‍ക്കു ശേഷം ആദ്യം മാന്നാര്‍ പഞ്ചായത്തിലെ വോട്ടാണ് എണ്ണിയത്. 23 ബൂത്തുകളുള്ള മാന്നാറില്‍ കഴിഞ്ഞ തവണ 440 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫിനുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 2629 ആയി ഉയര്‍ന്നു.

യുഡിഎഫ് അനുകൂല പഞ്ചായത്തായ പാണ്ടനാട് കഴിഞ്ഞ തവണ 288 വോട്ടുകളുടെ ലീഡ് യുഡിഎഫിനുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ 498 വോട്ടുകളുടെ ലീഡോടെ ഇവിടെയും എല്‍ഡിഎഫ് മേല്‍ക്കൈ നേടി.

ബിജെപി ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരും എല്‍ഡിഎഫ് പിടിച്ചെടുത്തു.

ചെങ്ങന്നൂര്‍ നഗരസഭ, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി പഞ്ചായത്തുകളിലെ വോട്ടാണ് ഇനി എണ്ണാനുള്ളത്. 14 മേശകളിലായി 13 റൗണ്ടുകളിലായാണ് വോട്ടെണ്ണുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News