ഇത് രാഷ്ട്രീയ ഗൂഢാലോചനയ്ക്കുള്ള മറുപടി; ചെങ്ങന്നൂരിലെ ചരിത്രം തിരുത്തി സജിചെറിയാന്‍

മുഴുവന്‍ രാഷ്ട്രീയ ഗൂഢാലോചനകളേയും അതിജീവിച്ച് ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം നേടി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ ഭൂരിപക്ഷമാണ്‌ സജി ചെറിയാന് ലഭിച്ചിരിക്കുന്നത്. 1980 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുക്കുമ്പോള്‍ 1987ല്‍ മാമന്‍ ഐപ്പും 2016ല്‍ കെകെ രാമചന്ദ്രന്‍നായരുമാണ് എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികളായി വിജയിച്ചത്.

ഇതില്‍ മാമന്‍ ഐപ്പ്‌ 1987ല്‍ നേടിയ 15,703 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു ഇതുവരെ മണ്ഡലത്തിന്റ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം. എന്നാല്‍ സജി ചെറിയാന്റെ മിന്നും വിജയം ആ റെക്കോര്‍ഡിനേയും മറികടന്നിരിക്കുകയാണ്.

1980 മുതലുള്ള മണ്ഡലത്തിലെ തെരഞ്ഞെടുപ്പു വിജയത്തിന്റെ ഭൂരിപക്ഷം ഇങ്ങനെ

1980- 4300
1982-3291
1987-15703
91-3447
96-3102
2001-1465
2006-5132
2011-12500

ഇതില്‍ 1991, 1996 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ശോഭനാ ജോര്‍ജായിരുന്നു വിജയിച്ചത്. 1987ല്‍ എല്‍ഡിഎഫ് സ്ഥാര്‍ഥിയായി മത്സരിച്ച മാമന്‍ ഐപ്പ് കോണ്‍ഗ്രസ് എസിന്റെ സ്ഥാനാര്‍ഥിയായിരുന്നു. 2016ല്‍ 7983 വോട്ടിന്റെ ലീഡ് നേടിയാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെകെ രാമചന്ദ്രന്‍നായര്‍ വിജയിച്ചത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News