ചെങ്ങന്നൂരിലെ വിജയം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള അംഗീകാരം: വൈക്കം വിശ്വന്‍

ഇടതുപക്ഷ മുന്നണി സര്‍ക്കാറിന്റെ ജനോപകാരപ്രദമായ തീരുമാനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ജനവിധിയാണ് ചെങ്ങന്നൂരിലേതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

കെ കെ രാമചന്ദ്രൻ നായർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരണമെന്നാണ്‌ ജനം ആഗ്രഹിക്കുന്നത്‌. അദ്ദേഹം തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. വികസനം എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചാണ്‌ എൽഡിഎഫ്‌ തെഞ്ഞൈടുപ്പിനെ നേരിട്ടത്‌ ഇതിന്‌ ജനങ്ങളുടെ അംഗീകാരം ലഭിച്ചു.

സര്‍ക്കാറിനും മുന്നണിക്കും ലഭിച്ച അംഗീകാരമായി ഈ വിജയത്തെ കാണുന്നുവെന്ന് പറഞ്ഞ വൈക്കം വിശ്വന്‍ എൽഡിഎഫിനെ വന്‍വിജയം നൽകിയ എല്ലാ വോട്ടര്‍മാരെയും അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി പറയുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here