ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലം മൃദുഹിന്ദുത്വ വര്‍ഗീയതക്കും തീവ്രവർഗീയതക്കുമേറ്റതിരിച്ചടി; ഇത് സര്‍ക്കാറിന്‍റെ വികസന കാ‍ഴ്ചപ്പാടിനുള്ള അംഗീകാരമെന്ന് കോടിയേരി

സംസ്ഥാനത്തിന്‍റെ വികസനത്തിനും സമാധാനത്തിനും ലഭിച്ച അംഗീകാരമാണ് ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ഫലമെന്ന് CPIM സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. യുഡി എഫ് മുന്നോട്ട് വച്ച മൃദുഹിന്ദുത്വ വര്‍ഗീയതക്കും ബി ജെ പിയുടെ തീവ്രവർഗീയതക്കു ഏറ്റതിരിച്ചടിയെന്നും പ്രതിപക്ഷത്തിന്‍റെ വിലയിരുത്തലാകുമെന്ന പറഞ്ഞ ഉമ്മൻചാണ്ടി അതിൽ ഉറച്ച് നിൽക്കുന്നെങ്കിൽ ചെന്നിത്തലയെ പ്രതിപക്ഷനേതൃസ്ഥാനം ഒ‍ഴിയാൻ ആവശ്യപെടണമെന്നും കോടിയേരി പറഞ്ഞു

സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന്‌ പറഞ്ഞതിൽ എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി ഉറച്ചുനിൽക്കുന്നുണ്ടോ എന്നും അങ്ങനെയെങ്കിൽ രമേശ്‌ ചെന്നിത്തലയോട്‌ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറാൻ അദ്ദേഹം ആവശ്യപ്പെടുമോ എന്നും കോടിയേരി ചോദിച്ചു.

ജാതിമത ചിന്തകൾക്കതീതമായ വിജയമാണിതെന്ന്‌ പറഞ്ഞ കോടിയേരി കോൺഗ്രസ്‌ ഉയർത്തിയ രാഷ്‌ട്രീയത്തിനേറ്റ തിരിച്ചടിയാണിതെന്നും കൂട്ടിച്ചേർത്തു. മൃദുവർഗീയത ഉയർത്തിപ്പിടിച്ച്‌ ആർഎസ്‌എസിന്റെ തീവ്രവർഗീയതയെ നേരിടുകയെന്നതായിരുന്നു കോൺഗ്രസ്‌ നയം.

ഈ നയം കർണാടകത്തിലേതു പോലെ കോൺഗ്രസിനു തിരിച്ചടി നേരിടാനാണ്‌ ഇടയാക്കിയത്‌. ഈ തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊള്ളാൻ കോൺഗ്രസ്‌ തയ്യാറാകുന്നില്ല.

മതനിരപേക്ഷതയെ ഉയർത്തിപ്പിടിച്ചാണ്‌ വർഗീയതയെ എതിർക്കേണ്ടത്‌. അതിന്‌ എൽഡിഎഫ്‌ മുന്നോട്ടുവച്ച കാഴ്‌ചപ്പാടിനെ ജനം അംഗീകരിച്ചു ‐ കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here