കണ്ണൂർ സെഞ്ചുറി വസ്ത്രാലയത്തിൽ തൊഴിൽ പീഡനമെന്ന് പരാതി; ജില്ലാ ലേബർ ഓഫീസറെത്തി തെളിവ് ശേഖരിച്ചു

കണ്ണൂർ സെഞ്ചുറി വസ്ത്രാലയത്തിൽ തൊഴിൽ പീഡനമെന്ന് പരാതി.  ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പ് കർശന നടപടികൾ ആരംഭിച്ചു. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിലുള്ള എൻഫോഴ്‌സ്‌മെന്റ് വിഭാഗം സ്ഥാപനത്തിൽ എത്തി തെളിവ് ശേഖരിച്ചു.

സ്ഥാപനത്തിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. വനിതാ ജീവനക്കാർക്ക് ഉൾപ്പെടെ തൊഴിൽ പീഡനം നേരിടേണ്ടി വരുന്നു എന്നാണ് പരാതി.  ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ വകുപ്പ് നടപടികൾ ആരംഭിച്ചത്.

ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ഉള്ള എൻഫോഴ്‌സ്‌മെന്റ് വിഭാഗം സ്ഥാപനത്തിൽ പരിശോധന നടത്തി. ജീവനക്കാരിൽ നിന്നും തെളിവുകൾ ശേഖരിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡി എൽ ഒ ബേബി കാസ്ട്രോ,എ എൽ ഒ മാരായ രാമചന്ദ്രൻ,രാജലക്ഷ്മി എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. എല്ലാ തൊഴിൽ നിയമങ്ങളും കാറ്റിൽ പറത്തിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

നേരത്തെയും സ്ഥാപനത്തിനെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് തൊഴിൽ വകുപ്പ് സ്ഥാപന ഉടമകൾക്ക് മുന്നറിയിപ്പ്  നൽകിയിരുന്നു.

കണ്ണൂർ,തലശ്ശേരി,ഇരിട്ടി,പയ്യന്നൂർ,തളിപ്പറമ്പ്,ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിൽ ശാഖകളുള്ള സ്ഥാപനമാണ് സെഞ്ചുറി വസ്ത്രാലയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here