റെക്കോഡ് ഭൂരിപക്ഷത്തിനൊപ്പം റെക്കോഡ് വോട്ടും; ഇടതുപക്ഷം ഹൃദയപക്ഷമെന്ന് തെളിയിച്ച് ജനം

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് റെക്കോഡ് ഭൂരിപക്ഷത്തിനൊപ്പം റെക്കോഡ് വോട്ടും.

മണ്ഡലത്തില്‍ ഏതെങ്കിലും സ്ഥാനാര്‍ഥി ഇതുവരെ നേടിയിട്ടില്ലാത്ത അത്ര ഉയര്‍ന്ന വോട്ടാണ് സജി ചെറിയാന്‍ നേടിയത്. കഴിഞ്ഞതവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ രാമചന്ദ്രന്‍ നായര്‍ നേടിയതിനെക്കാള്‍ 14,413 വോട്ട് ഇക്കുറി സജി ചെറിയാന്‍ നേടി.


2016ലെ കണക്ക്:

എല്‍ഡിഎഫ്: 52880
യുഡിഎഫ്: 44897
എന്‍ഡിഎ: 42682


2018ലെ കണക്ക്:

എല്‍ഡിഎഫ്: 67303
യുഡിഎഫ്: 46347
എന്‍ഡിഎ: 35270

എല്‍ഡിഎഫിന് 14413 വോട്ട് കൂടിയപ്പോള്‍ യുഡിഎഫിന് കേവലം 1450 വോട്ടാണ് കൂടിയത്.

അതേസമയം, ബിജെപിക്ക് 7410 വോട്ടിന്റെ കുറവുണ്ടായി. 2011ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥിന് 65,156 വോട്ട് ലഭിച്ചിരുന്നു. അതിലും 2147 വോട്ട് സജി ചെറിയാന് കൂടുതലായി ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News