അതേ, ഞങ്ങള്‍ പ്രണയത്തിലാണ്; തുറന്നു പറഞ്ഞ് രണ്‍ബീര്‍ 

ബോളിവുഡിന്‍റെ സൂപ്പര്‍ താരങ്ങ‍ളാണ് ആലിയാഭട്ടും റണ്‍ബീര്‍ കബൂറും. രണ്ടു പേരും, സിനിമാ കുടുംബത്തില്‍ നിന്നും എത്തിയവരാണെങ്കിലും ബോളീവുഡില്‍ സ്വന്തമായി സ്ഥാനം കണ്ടെത്തിയവര്‍. യൂത്ത് ഐക്കണുകള്‍.

റണ്‍ബീര്‍ ആരാധികമാരുടെ പ്രിയ താരമാണ്. ബോളീവുഡിന്‍റെ പല താരറാണിമാരുടെ പേരുമായി ചേര്‍ത്ത്റണ്‍ബീറിന്‍റെ പേരു കേട്ടിട്ടുണ്ടെങ്കിലും, കൂടുതല്‍ ചര്‍ച്ചയായത്, ദീപിക പദുക്കോണിന്‍റെയും കത്രീന കെെഫിന്‍റെയും പേരായിരുന്നു.

എന്നാല്‍ പുതിയതായി ഉയരുന്നത് ആലിയ ഭട്ടുമായുള്ള പ്രണയ ബന്ധത്തെത്തുറിച്ചായിരുന്നു. പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇരുവരും.തങ്ങളുടെ പ്രണയത്തെ സ്ഥിരീകരിച്ചു കൊണ്ട് റണ്‍ബീറും രംഗത്തെത്തി.

ജിക്യു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ ആലിയയുമായുള്ള തന്‍റെ പ്രണയം തുറന്നു പറഞ്ഞ് രംഗത്തെത്തിയത്.

സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ മുതലാണ് ഇരുവരും തമ്മിലുള്ള ബന്ധം പുറത്തായത്.

അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ എന്താണ് സ്വപ്‌നം കാണുന്നത്, അതാണ് ആലിയ നല്‍കുന്നതെന്നാണ് ആലിയയെക്കുറിച്ച് റണ്‍ബീര്‍ പറഞ്ഞത്. പ്രണയത്തിലായിരിക്കുകയെന്നത് വളരെ സുന്ദരമായ ഒരു അനുഭവമാണ്.

എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാന്‍ താത്പര്യമില്ല. റൊമാന്റിക് ആകുന്നു.അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ എന്താണ് സ്വപ്‌നം കാണുന്നത്, അതാണ് ആലിയ നല്‍കുന്നത്.

ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഇത് പുതിയ അനുഭവമാണ്,” രണ്‍ബീര്‍ പറഞ്ഞു. മുമ്പ് ഒരു അഭിമുഖത്തില്‍ തനിക്ക് രണ്‍ബീറിനോട് ക്രഷ് ഉണ്ടെന്ന് ആലിയ തുറന്നു സമ്മതിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News