ഓടിക്കൊണ്ടിരുന്ന ബസില്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി രംഗത്ത്

ഓടിക്കൊണ്ടിരുന്ന ബസില്‍ തനിക്ക് നേരിടേണ്ടിവന്ന ലെെംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞ്  ഹിന്ദി സീരിയല്‍ താരം ശ്രേനു പരീഖ് രംഗത്ത്. ആറാം വയസ്സില്‍ മുത്തശ്ശനൊപ്പം തിരക്കേറിയ ബസില്‍ സഞ്ചരിക്കുമ്പോള്‍ നേരിടേണ്ടി വന്ന അധിക്രമങ്ങളെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്.

കുട്ടിക്കാലത്ത് അവധിക്കാലങ്ങള്‍ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പമായിരുന്നു ചിലവ‍ഴിക്കാറുണ്ടായിരുന്നത്. ഒരു ദിവസം ബസില്‍ സഞ്ചരിക്കവേ, തിരക്കായതിനാല്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ അടുത്ത സീറ്റില്‍ ഉണ്ടായിരുന്ന ആളുടെ മടിയില്‍ മുത്തശ്ശന്‍ എന്നെ ഇരുത്തി.

എന്നാല്‍ എന്നെ മടിയില്‍ ഇരുത്തിയയാള്‍ ആവശ്യമില്ലാതെ എന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. എന്തിനാണ് എന്നെ സ്പര്‍ശിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു.

എന്നാല്‍ അയാള്‍ ഒന്നും പറഞ്ഞില്ല. തിരക്കായതിനാല്‍ മുത്തച്ഛനെ കാണാനുമുണ്ടായിരുന്നില്ല. എനിക്ക് ഭയമായി.  ഇക്കാര്യം ആരോടും പറയാനുള്ള ധെെര്യം എനിക്ക് ഉണ്ടായിരുന്നില്ല.
ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശബ്ദയായിരിക്കരുതെന്നും ശ്രേനു പരീഖ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News