‘ജോണ്‍’ ടീസർ പുറത്തിറങ്ങി; ഒരു കാലഘട്ടം ഇനി കാഴ്ചയിൽ

ജനകീയ സിനിമയുടെ പ്രവാചകനായി അവതരിപ്പിക്കപ്പെട്ട ജോൺ എബ്രഹാമിനെ കുറിച്ചുള്ള സിനിമ ‘ജോൺ’ ഉടൻ കാഴ്ചക്കാർക്ക് മുന്നിലേക്ക്.

‘ജോൺ’ സിനിമയുടെ ടീസർ അദ്ദേഹത്തിന്റെ മുപ്പത്തിയൊന്നാം ചരമദിനത്തിൽ പുറത്തിറങ്ങി. ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ്‌ ടീസറിന്റെ ഓൺലൈൻ ലോഞ്ചിംഗ് നിർവ്വഹിച്ചത്. നാല് പതിറ്റാണ്ട് കാലമായി ചലച്ചിത്ര നിരൂപണ രംഗത്തും മാധ്യമ രംഗത്തും നിറഞ്ഞു നിൽക്കുന്ന പ്രേംചന്ദിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണ് ജോൺ.

പ്രമുഖ തിരക്കഥാകൃത്തും പ്രേംചന്ദിന്റെ ജീവിത പങ്കാളിയുമായ ദീദി ദാമോദരനാണ് സിനിമയുടെ രചന. മകൾ മുക്തയാണ് നിർമ്മാണം.

പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം രാമചന്ദ്രബാബു , എം ജെ.രാധാകൃഷ്ണൻ , ഫൗസിയ ഫാത്തിമ , പ്രതാപ് ജോസഫ് , രാഹുൽ അക്കോട്ട് , സൂരജ് (ഹെലികാം) എന്നിവർ ചേർന്ന് നിർവഹിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റർ.

ജോണിനൊപ്പംസിനിമകളിൽ പ്രവർത്തിച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും സർഗ്ഗാത്മക പങ്കാളിത്തത്തിലൂടെ സിനിമ പുറത്ത് വരുന്നത്.

‘ജോൺ ‘സിനിമയുടെ ടീസർ ഇവിടെ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News