എറണാകുളത്ത് ഫീസ്‌ വർദ്ധനവിനെതിരെ സമരം ചെയ്തവരുടെ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി

ഫീസ്‌ വർദ്ധനവിനെതിരെ സമരം ചെയ്തവരുടെ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി. രജിസ്റ്റേർഡ്‌ ആയി ടി.സി. അയച്ച്‌ നൽകിയാണു എറണാകുളത്തെ ഒരു സ്വകാര്യ സ്കൂൾ സമരക്കാരെ നേരിട്ടത്‌. കുട്ടികളുടെ പഠനം മാനേജ്‌മന്റ്‌ മുടക്കിയാൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.

എറണാകുളത്ത്‌ പ്രവർത്തിക്കുന്ന അസ്സീസ്സി സ്കൂളിലാണു ഫീസ്‌ വർദ്ധനവ്‌ എതിർത്തവരുടെ കുട്ടികൾക്ക്‌ ടിസി രജിസ്റ്റേർഡ്‌ ആയി അയച്ച്‌ നൽകിയത്‌. അനധികൃതമായും അശാസ്ത്രീയമായും ഫീസ്‌ വർദ്ധിപ്പിക്കുന്നെന്ന് ആരോപിച്ച്‌ മുൻപും അസ്സീസ്സി സ്കൂളിനെതിരെ രക്ഷിതാക്കൾ സമരം ചെയ്തിട്ടുണ്ട്‌.

അന്ന് വികാരി ജനറൽ ആയ മാത്യു കല്ലിങ്ങൽ എഴുതി നൽകിയത്‌ അനുസരിച്ച്‌ രക്ഷിതാക്കൾ സമരം അവസാനിപ്പിച്ചിരുന്നു. തുടർന്ന് ഫീസ്‌ നൽകാത്ത കുട്ടികളെ മാനേജ്‌മന്റ്‌ മാനസിക സമ്മർദ്ധത്തിലാക്കിയെന്നും രക്ഷിതാക്കൾ പറഞ്ഞു.

പാഠപുസ്തകങ്ങൾ വാങ്ങാൻ ചെന്ന സമര സമിതിയിൽ ഉൾപ്പെട്ടവരുടെ കുട്ടികൾക്ക്‌ മാനേജ്‌മന്റ്‌ പുസ്തകം നൽകിയില്ലെന്നും രക്ഷിതാക്കളുടെ പരാതിയുണ്ട്‌. ഇതിനെതിരെ ബാലാവകാശ കമ്മീഷൻ, ചെയിൽഡ്‌ ലെയ്ൻ, പൊലീസ്‌, കളക്ടർ എന്നിവർക്ക്‌ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്‌.

കുട്ടികളുടെ വിദ്യഭ്യാസം നിഷേധിക്കുന്ന സമീപനം മാനേജ്‌മന്റ്‌ തുടർന്നാൽ സമരവുമായി മുന്നോട്ട്‌ പോകാനാണു രക്ഷിതാക്കളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News