സിദാൻ റയൽ മാഡ്രിഡ്​ പരിശീലകസ്ഥാനം രാജിവെച്ചു

മാഡ്രിഡ്​: റയല്‍ മാഡ്രിഡിന്‍രെ സൂപ്പര്‍ പരിശീലന സ്ഥാനത്തു നിന്നും സിനദിന്‍ സിദാന്‍ രാജിവെച്ചൊ‍ഴിഞ്ഞു. 2016ലായിരുന്നു സിദാന്‍ റയലിന്‍റെ പരിശീലനസ്ഥാനം ഏറ്റെടുത്തത്.

149 മത്സരങ്ങളിൽ സിദാന്‍ റയലിന് വേണ്ടി പരിശീലകന്‍റെ കുപ്പായമണിഞ്ഞു. ഇതില്‍ 104 മത്സരങ്ങളില്‍ വിജയവും 29 തില്‍ സമനിലയുമായിരുന്നു റയല്‍ നേടിയത്. റാഫേൽ ബെനൈറ്റസിന് പിന്നാലെയാണ് സിദാന്‍ പരിശീലക സ്ഥാനത്തേയ്ക്ക് എത്തുന്നത്.

അടുത്ത വർഷം ടീമിനൊപ്പം ഉണ്ടാവില്ലെന്നും ടീമിന് ഇനി മാറ്റങ്ങള്‍ ആവശ്യമാണെന്നും അതിന് പുതിയ രീതികളും മാറ്റങ്ങളും ഉണ്ടാവണമെന്നും സിദാന്‍ അറിയിച്ചു.

എല്ലാം മാറികൊണ്ടിരിക്കുകയാണ്.​ നിലവിൽ നിന്ന്​ വ്യത്യസ്​തമായ ഒരു ശൈലിയിലാണ്​ ടീം ഇനി മുന്നേറേണ്ടത്​. അതാണ്​ താൻ ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമെന്ന്​ സിദാൻ പറഞ്ഞു. അതിന്​ വേണ്ടി കൂടിയാണ്​ താൻ ടീമിൽ നിന്ന്​ പടിയിറങ്ങുന്നതെന്നും സിദാൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News