പോസ്റ്റല്‍ സമരം അവസാനിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണം; മോദിക്കും വാര്‍ത്താവിനിമയ മന്ത്രിയ്ക്കും മന്ത്രി ടിപി രാമകൃഷ്ണന്‍ കത്തയച്ചു

​പോസ്റ്റല്‍ സമരം അവസാനിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വാര്‍ത്താ വിനിമയ മന്ത്രി മനോജ് സിന്‍ഹയ്ക്കും കത്തയച്ചു.

സമരം സംസ്ഥാനത്തെ പോസ്റ്റല്‍ മേഖലയെ ആകെ സ്തംഭിപ്പിച്ചിരിക്കുകയാണ്. പോസ്റ്റല്‍ മേഖലയെ ആശ്രയിക്കുന്ന പെന്‍ഷന്‍കാര്‍, ഉദ്യോഗാര്‍ഥികള്‍, വിദ്യാര്‍ഥികള്‍ മുതലായവരും പൊതുസമൂഹമാകെയും സമരം മൂലം ബുദ്ധിമുട്ടുകയാണ്.

ഈ അസാധാരണ സാഹചര്യം സംസ്ഥാനത്തിന് ആശങ്കയുളവാക്കുന്നതാണ്. സമരത്തോടുള്ള കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്‍റെ നിഷേധാത്മക മനോഭാവം കേരളത്തിലെ 9000 ത്തോളം വരുന്ന ഗ്രാമീണ്‍ ഡാക് സേവക്മാരുടെ കുടുംബത്തെയും സാരമായി ബാധിച്ചിരിക്കുകയാണെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel