നിപ ഒരു മരണം കൂടി; നിപയില്‍ ജീവന്‍ പൊലിഞ്ഞത് 16 പേര്‍ക്ക്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

നിപ സ്ഥിതിഗതികള്‍ ഗൗരവകരമെന്ന് ആരോഗ്യ വകുപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നിപ്പ ബാധിച്ച് മരിച്ച വരുടെ എണ്ണം 16 ആയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം

നിപ വൈറസ് ബാധിച്ച് കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റാസിന്‍ ആണ് അവസാനമായി മരണപ്പെട്ടത്. ജ്ഗ്രത തുടരാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.നിലവില്‍ 11 പേരാണ് നിപ്പ സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്.

2 പേര്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.1407 പേരാണ് വീടുകളില്‍ നിരീക്ഷത്തില്‍ കഴിയുന്നത്.നേരത്തെ രോഗം ബാധിച്ച് മരണപ്പെട്ടവരുമായി ബന്ധപ്പെട്ടവരെയാണ് നിരീക്ഷത്തില്‍ വെച്ചിരിക്കുന്നത്. അതീവ ജാഗ്രത പാലിക്കണമെന്ന് കോഴി്ക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ആസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന ഇന്നെത്തുമെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്. മരുന്ന് എത്തിയാല്‍ ഉടന്‍ ഒരു പ്രോട്ടോക്കോള്‍ ഉണ്ടാക്കിയതിന് ശേഷമായിരിക്കും രോഗികള്‍ക്ക് നല്‍കുക.മെയ് ഒന്ന് ശേഷം ഉള്ള പനി മരണങ്ങളെക്കുറിച്ചും ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News