തപാൽ സമരം മാറ്റിവെച്ചു; ഇന്ന് മുതൽ തപാൽ ഓഫീസുകള്‍ പ്രവർത്തിച്ചു തുടങ്ങും

തപാൽ സമരം കേരളത്തിൽ മാത്രം തൽക്കാലം മാറ്റിവെയ്ക്കുവാൻ തീരുമാനിച്ചു. പോസ്റ്റൽ സെക്രട്ടറി നടത്തിയ അഭ്യർത്ഥനയെ മാനിച്ചാണ് തീരുമാനം.

വേതന പരിഷ്കരണം ഒരു മാസത്തിനുള്ളിൽ പരിഗണിക്കുമെന്ന ഉറപ്പിന്മേലാണ് പണിമുടക്ക് സമരം പിൻവലിച്ചത് . ഇന്ന് മുതൽ എല്ലാ തപാൽ ഓഫീസുകളും പ്രവർത്തിച്ചു തുടങ്ങുമെന്നും ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു.

GDS ജീവനക്കാർ മറ്റു സംസ്ഥാനങ്ങളിൽ നടത്തി കൊണ്ടിരിക്കുന്ന പണിമുടക്ക് തുടരും. ഭാവി പരിപാടികൾ സമര സമിതി യോഗം ചേർന്ന് തീരുമാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News