ഷൂട്ടിങ്ങിനിടെ യുവ സംവിധായകന്‍ വെള്ളത്തില്‍ വീണ് മരിച്ചു; സംഭവം നടന്നത് ഷൂട്ടിങ്ങിന്‍റെ അവസാന ദിവസം

ഷൂട്ടിങ്ങിനിടെ യുവ സംവിധായകന്‍ വെള്ളത്തില്‍ വീണ് മരിച്ചു. കന്നഡ ചലച്ചിത്ര സംവിധായകൻ സന്തോഷ് ഷെട്ടി കട്ടീലാണ് ബൽത്തങ്ങാടി എർമയി വെള്ളച്ചാട്ടത്തിൽ വീണു മരിച്ചത്.

വെള്ളച്ചാട്ടത്തിന് സമീപത്ത് ഷൂട്ട് ചെയ്യുകയായിരുന്നു അതിനിടെയാണ് വെള്ളത്തിലേക്ക് വീണത്. സൂപ്പർഹിറ്റ് കന്നഡ സിനിമ കനസു–കണ്ണു തെരെദാഗയുടെ സംവിധായകനാണ് മരിച്ച സന്തോഷ്.  കനത്ത മ‍ഴയെത്തുടര്‍ന്ന് വെള്ളച്ചാട്ടത്തിന് നല്ല ഒ‍ഴുക്കുണ്ടായിരുന്നു.

വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും ഷൂട്ട് ചെയ്യുന്നതിനിടെ ഒ‍ഴുക്കിലേക്ക് വീണു പോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News