പുത്തനുടുപ്പും കുടയും ബാഗുമായി കുരുന്നുകള്‍ ഇന്നുമുതൽ സ്‌കൂളിലേക്ക്

പുത്തനുടുപ്പും കുടയും ബാഗുമായി കുരുന്നുകള്‍ ഇന്നുമുതൽ സ്‌കൂളിലേക്ക്. രണ്ടുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഒന്നാംക്ലാസിൽ പ്രവേശിക്കുന്നത്. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി കുട്ടികളെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ എല്ലാവിദ്യാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. നിപ്പ വൈറസ് ബാധയെ തുടർന്ന് കോ‍ഴിക്കോടും മലപ്പുറത്തും പ്രവേശനോത്സവം 5-ാംതിയതിലേക്ക് മാറ്റി.

തിരുവനന്തപുരത്തെ നെടുമങ്ങാട് ഗവണ്‍മെന്‍റ് ഗേള്‍സ് സ്കൂളിലാണ് പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നടക്കുന്നത്. ആദ്യമായി സ്കൂളിൽ എത്തുന്ന കുരുന്നുകളെ വർണത്തൊപ്പികളും ബലൂണും നൽകി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വരവേൽക്കും.

തുടർന്ന് കുട്ടികളുമായി മന്ത്രി സംവതിക്കും. പ്രവേശനോത്സത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കും. കുട്ടികളുടെ വരവ് ആഘോഷമാക്കാന്‍ നിരവധി ശിശുസൗഹാര്‍ദ പരിപാടികളാണ് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാഅഭായാന്‍റെയും നേതൃത്വത്തിൽ നടത്തുന്നത്.

6 ശനി ഉള്‍പ്പെടെ 201 അധ്യയന ദിനങ്ങളാണ് ഈ വര്‍ഷമുള്ളത്. 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികങ്ങള്‍ക്കുള്ള പാഠപുസ്തക വിതരണം സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ പൂർത്തിയാക്കിയത് കേരള വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. പരീക്ഷാ ടൈംടേബിള്‍ അടക്കം പൂർത്തിയാക്കിയാണ് ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.

1 മുതൽ 7 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള കൈത്തറി യൂണിഫോമിന്‍റെ വിതരണവും പൂർത്തിയായി. സംസ്ഥാനത്തെ 40000 സ്കൂളുകള്‍ പൂർണമായും ഹൈടെക്കാക്കി. ഈ വർഷം മുതൽ പാഠപുസ്തകം ഡിജിറ്റലാകും.

വിദ്യാഭ്യാസവകുപ്പിനെ ആധുനീകരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളെയും അധ്യാപകരെയെയും തമ്മിൽ കോര്‍ത്തിണക്കുന്ന സമഗ്ര പോർട്ടലും തയ്യാറായിക്ക‍ഴിഞ്ഞു. നിപ്പ വൈറസ് ബാധയെ തുടർന്ന് കോ‍ഴിക്കോടും മലപ്പുറത്തും പ്രവേശനോത്സവം 5-ാംതിയതിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel