പാൽഘർ ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്‌ 71,887 വോട്ട്‌

പാൽഘർ: മഹാരാഷ്‌ട്രയിലെ പാൽഘർ ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥി കിരൺ രാജ ഗഹാല 71,887 വോട്ട്‌ നേടി.  സിറ്റിങ്‌ സീറ്റ്‌ ബിജെപി നിലനിർത്തിയപ്പോൾ ശിവസേന രണ്ടാമതെത്തി.

ബിജെപി സ്ഥാനാർഥി ഗാവിത്‌ രാജേന്ദ്ര ധേദ്യ 2,72,782 വോട്ട്‌ നേടിയപ്പോൾ ശിവസേന സ്ഥാനാർഥി ശ്രീനിവാസ്‌ ചിന്തമൻ വനഗ 2,43,210 വോട്ടാണ്‌ നേടിയത്‌. ഇവർക്കുപുറമേ മത്സരരംഗത്തുണ്ടായിരുന്ന ബഹുജൻ വികാസ്‌ അകാഡി സ്ഥാനാർഥി ബലിറാം സുകുർ ജാദവ്‌ 2,22,838 വോട്ട്‌ നേടി മൂന്നാമതെത്തി.

സിപിഐ എം സ്ഥാനാർഥി കിരൺരാജ ഗഹാലെ നാലാം സ്ഥാനത്താണ്‌. എന്നാൽ അഞ്ചാം സ്ഥാനത്തുള്ള കോൺഗ്രസ്‌ സ്ഥാനാർഥി ദാമോദർ ബാർകു സിങ്കാഡക്ക്‌ 47,714 വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌. മാർക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ(റെഡ്‌ ഫ്ലാഗ്) സ്ഥാനാർഥി ശങ്കർ ഭാഗ ബാദഡേ 4884 വോട്ടും സ്വതന്ത്ര സ്ഥാനാർഥി സന്ദീപ്‌ രമേഷ്‌ ജാദവ്‌ 6670 വോട്ടും നേടി.

ആദിവാസി‐കർഷക ഭൂരിപക്ഷ മേഖലയായ പാൽഘറിൽ സിപിഐ എമ്മും അഖിലേന്ത്യാ കിസാൻ സഭയും സമീപകാലത്ത്‌ നിരവധി സമരങ്ങളാണ്‌ സംഘടിപ്പിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News