നിപ വെെറസ്; ആരോഗ്യ വകുപ്പിന്‍റെ അറിയിപ്പ്

മെയ് 5 രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരേയും, 14 ന് രാത്രി ഏഴ് മുതൽ 9 വരെയും,   കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി , CT സ്കാൻ റൂം , വെയിറ്റിംഗ് റൂം എന്നിവിടങ്ങളിലും മെയ് 18, 19 തീയതികളിൽ ബാലുശേരി താലൂക്ക് ആശുപത്രിയും സന്ദർശിച്ചവർ നിപ സെല്ലുമായി ബന്ധപ്പെടുക. വിളിക്കുന്നവരുടെ പേര് വിവരങ്ങൾ പുറത്ത് വിടുന്നതല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

നിപ സെൽ ഫോൺ നമ്പർ 04952381000

നിപ വൈറസ് ബാധയിൽ മെയ് 30, 31 തിയതികളിൽ മരിച്ച കൊടിയത്തൂർ നെല്ലിക്കാപറമ്പ് സ്വദേശി അഖിൽ, കോട്ടൂർ പൂനത്ത് സ്വദേശി റസിൽ എന്നിവരുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ നിപ സെല്ലുമായി നിർബന്ധമായും ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുടെ പേര് പുറത്തുവിടില്ല.

നിപ വൈറസ് രോഗികളുമായുള്ള സമ്പർക്ക ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ പനി, ശരീരവേദന, തലവേദന, ചുമ, തലകറക്കം, മയക്കം, ബോധക്ഷയം, ഛർദ്ദി, വയറുവേദന, കാഴ്ച മങ്ങൽ, പേശീ വേദന, ശ്വാസതടസ്സം, സ്വഭാവവ്യത്യാസം, അപസ്മാരം, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളിലേതെങ്കിലും പ്രകടമാവുകയാണെങ്കിൽ ഉടൻ കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു. 24 മണിക്കൂറും സേവനം ലഭ്യമാണ്.

ബന്ധപെടേണ്ട ഫോൺ നമ്പർ: 0495 2381000

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News