സൽമാൻ ഖാനെ തല്ലാൻ രണ്ടു ലക്ഷം; വിവാദ പ്രസ്താവനയുമായി പ്രവീണ്‍ തൊഗാഡിയ

സൽമാൻ ഖാനെ തല്ലാൻ രണ്ടു ലക്ഷം.  വിവാദ പ്രസ്ഥാവനയുമായി പ്രവീൺ തൊഗാഡിയ. സൽമാൻ ഖാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പേരാണ്തൊഗാഡിയയെ   പ്രകോപിച്ചിരിക്കുന്നത്.

ലൗ രാത്രിയെന്ന ചിത്രം നവരാത്രി സമയത്ത് റിലീസ് ചെയ്തു ഹിന്ദുക്കളുടെ വികാരത്തെ മുറിവേൽപ്പിക്കുകയാണ് സൽമാൻ ചെയ്യുന്നതെന്നാണ് തൊഗാഡിയ പറയുന്നത്.

ലക്ഷക്കണക്കിന് ഹിന്ദുക്കൾ പങ്കെടുക്കുന്ന ആഘോഷത്തെയാണ് സൽമാൻ ഖാൻ അവഹേളിക്കുന്നതെന്നും ചിത്രത്തിന്റെ റിലീസ് തടയുമെന്നും തൊഗാഡിയ പറഞ്ഞു.

സെൻസർ ബോർഡ് ഈ ചിത്രത്തിന് അനുമതി കൊടുക്കരുതെന്നും ചിത്രത്തിന്റെ പ്രദർശനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും തൊഗാഡിയ പ്രസ്താവിച്ചു.

സൽമാൻ ഖാന് ചുട്ട അടിയുടെ കുറവാണെന്നും ഇതിന്റെ ശിക്ഷയായി സൽമാൻ ഖാനെ അടിക്കുന്നയാൾക്ക് രണ്ടു ലക്ഷം രൂപ പ്രതിഫലം നൽകുമെന്നും തൊഗാഡിയ വാഗ്ദാനം ചെയ്തിരിക്കയാണ്.

നേരത്തെ സല്‍മാന്‍ ഖാനെ പാക്കിസ്ഥാനിലേക്ക് നാട് കടത്തണമെന്ന് പറഞ്ഞായിരുന്നു തൊഗാഡി മുറവിളി കൂട്ടിയിരുന്നത്. മുംബൈ സ്‌ഫോടന പരമ്പര കേസിലെ യാക്കൂബ് മേമനെ തൂക്കിക്കൊല്ലരുതെന്ന അഭിപ്രായപ്പെട്ടതിനാണ് സല്‍മാന്‍ ഖാനെതിരെ തൊഗാഡിയ അന്ന് ശബ്ദമുയർത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News