ചെന്നിത്തലയില്‍ വിശ്വാസമില്ലെന്ന് എ ഗ്രൂപ്പ്; ഹസനെതിരെ പരാതിയുമായി ഐ ഗ്രൂപ്പ്; ചെങ്ങന്നൂരിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ എ-ഐ ഗ്രൂപ്പുപോര് കടുക്കുന്നു   

ചെങ്ങനൂര്‍ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി ഹൈക്കമാന്റിന് എ-ഐ ഗ്രൂപ്പുകളുടെ പരാതി.  കെ.പി.സിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് എം.എം ഹസനെ മാറ്റണമെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പ് ഹൈക്കമാന്റിന് പരാതി.

ഉമ്മന്‍ചാണ്ടിയെ അദ്ധ്യക്ഷനാക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. ചെങ്ങനൂര്‍ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം നേതൃതലത്തിലെ തര്‍ക്കമാണന്നും പരാതി.

ചെങ്ങനൂരിലെ ഒരു പഞ്ചായത്തില്‍ പോലും വിജയം നേടാനാകാത്തതിന്റെ പശ്ചാത്തലത്തിലാണ് എ-ഐ ഗ്രൂപ്പ് തര്‍ക്കം സജീവമാകുന്നത്.

സംഘടനാ തലത്തില്‍ അടിയന്തര അഴിച്ച് പണി ആവശ്യപ്പെട്ട് എ-ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിന് പരാതി നല്‍കി.എം.എം.ഹസന്റെ അദ്ധ്യക്ഷ സ്ഥാനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലക്ഷ്യമിട്ടാണ് ഉമ്മന്‍ചാണ്ടി വിഭാഗം നേതാക്കളുടെ പരാതി.

ജയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും ചെങ്ങനൂരില്‍ പരാജയപ്പെട്ടത് നേതൃതലത്തിലെ കഴിവ് ഇല്ലായ്മയാണ്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം. പുതിയ സംസ്ഥാന അദ്ധ്യക്ഷനെ നിയമിക്കണം.  ജനകിയ മുഖമാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി വിഭാഗം നല്‍കിയ പരാതിയില്‍ പറയുന്നു.ഹസനും,രമേശ്‌ന ചെന്നിത്തലയുമാണ് പരാജയത്തിന്റെ ഉത്തരവാദികള്‍.

താരല്‍കാലിക അദ്ധ്യക്ഷന് ബൂത്ത്തല പുനസംഘടന പോലും നടത്താന്‍ കഴിയുന്നില്ല.ഹസന്‍ ഗ്രൂപ്പുകളുടെ വക്തായി മാറിയെന്നും യുവനേതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയ്ക്ക് സര്‍ക്കാരിനെതിരായ പോര്‍മുഖം തുറക്കാന്‍ കഴിയുന്നില്ല.

ഘടകക്ഷികള്‍ക്ക് പോലും പ്രതിപക്ഷ നേതാവില്‍ വിശ്വാസമില്ല.അതേ സമയം എ വിഭാഗത്തിന്റെ ഗ്രൂപ്പ് കളിയാണ് പരാജയത്തിന് കാരണമെന്ന് കാണിച്ച് ഐ ഗ്രൂപ്പിലെ പല നേതാക്കളും പ്രത്യേകം പ്രത്യേകം പരാതി നല്‍കി.നിലവില്‍ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള മുഗള്‍ വാസ്‌നിക്കിനാണ് പരാതികളിലേറെയും ലഭിച്ചിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News