‘കോണ്‍ഗ്രസില്‍ പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പ്; അര്‍ഹതപ്പെട്ടവരെ അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറാവണം’; ആഞ്ഞടിച്ച് വി എം സുധീരന്‍

ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്സിന്‍റെ സംഘടനാ ദൗര്‍ബല്യമെന്ന് വി എം സുധീരന്‍.കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് അതിപ്രസരമാണെന്ന് പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്.

പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പ് എന്ന നിലയുണ്ട്.അതിനാല്‍ ഗ്രൂപ്പ് നേതാക്കള്‍ പ്രവര്‍ത്തന ശൈലിയില്‍ പുനപ്പരിശോധന നടത്തണം.

അര്‍ഹതപ്പെട്ടവരെ അംഗീകരിക്കാന്‍ തയ്യാറാവണം.ഇത് സംബന്ധിച്ച് പാർട്ടിയിൽ ആഴത്തിലുള്ള ചർച്ച ഉണ്ടാകും.ഇടതുമുന്നണിയുടെ നല്ല മാനേജ്മെന്‍റ് ആയിരുന്നു.അതിനാല്‍ അവര്‍ക്ക് മികച്ച വിജയം നേടാനായി.ആ ജനവിധി മാനിക്കുന്നുവെന്നും വി എം സുധീരന്‍ കൊച്ചിയില്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News