കഞ്ചാവ് കടത്തി പിടിയിലായാല്‍ ജാമ്യം ലഭിക്കില്ല; എന്നാല്‍ സ്വര്‍ണ്ണം കടത്തിയാല്‍ എളുപ്പം രക്ഷപ്പെടാം; ബിജെപി എംഎല്‍എയുടെ പ്രസംഗം വിവാദമാകുന്നു; വീഡിയോ

സ്വര്‍ണ്ണ കള്ളകടത്ത് നടത്താന്‍ ഉപദേശിച്ച് രാജസ്ഥാന്‍ ബിജെപി എം.എല്‍.എ അര്‍ജുന്‍ ലാല്‍ ഗാര്‍ഗ. കഞ്ചാവ് കടത്തി പിടിയിലായാല്‍ ജാമ്യം ലഭിക്കില്ല , എന്നാല്‍ സ്വര്‍ണ്ണം കടത്തിയാല്‍ എളുപ്പം രക്ഷപ്പെടാമെന്നും എം.എല്‍.എ വോട്ടര്‍മാരെ ഉപദേശിക്കുന്നു. ഇക്കഴിഞ്ഞ മാസം 7 ആം തിയതി നടത്തി പ്രസംഗത്തിന്റ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നു.

ഉത്തരേന്ത്യയിലെ ബിജെപി എം.എല്‍.എമാരുടെ മണ്ടത്തര പ്രസംഗങ്ങള്‍ കുപ്രസിദ്ധമാണ്. ഇതിന് പിന്നാലെയാണ് നിയമ ലംഘനം നടത്താന്‍ പരസ്യമായി ആഹ്വാനം ചെയ്ത് രാജസ്ഥാനിലെ ബിലാര എം.എല്‍.എ അര്‍ജുന്‍ ലാല്‍ ഗാര്‍ഗയുടെ പ്രസംഗം. ജയ്ന്താവാസ് ഗ്രാമത്തില്‍ ബിഷ്‌ണോയി സമുദായത്തിന്റെ പ്രാര്‍ത്ഥന ചടങ്ങിന് മുന്നോടിയായി നടന്ന സമുദായ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.

കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ വില്‍ക്കരുതെന്ന് പറഞ്ഞ് തുടങ്ങിയ എം.എല്‍.എ സ്വര്‍ണ്ണകടത്തിന്റെ ഗുണഗണങ്ങളെക്കുറിച്ച് വര്‍ണ്ണിച്ച് തുടങ്ങി.ലഹരി കടത്തില്‍ നിന്ന് സമുദായത്തിലെ യുവാക്കള്‍ മാറി നല്‍ക്കണം. പകരം സ്വര്‍ണ്ണ കള്ളകടത്ത് നടത്തണം. രണ്ടിലും കിട്ടുന്ന സാമ്പത്തിക ലാഭം ഒന്ന് തന്നെയാണ്. പക്ഷെ ലഹരി കടത്തില്‍ പിടികൂടിയാല്‍ ജാമ്യം കിട്ടില്ല. എന്നാല്‍ സ്വര്‍ണ്ണ കള്ളകടത്തി ജാമ്യം കിട്ടും. കേസില്‍ നിന്ന് എളുപ്പം ഊരിപോകാം. അത് കൊണ്ട് സ്വര്‍ണ്ണ കടത്തില്‍ പിടിക്കൂടുന്നത് സമുദായം അന്തസായി കാണണമെന്നും എം.എല്‍.എ ആവശ്യപ്പെടുന്നു.

ദേവാസി സമുദായത്തിലെ നിരവധി പേര്‍ കഞ്ചാവ് കേസില്‍ ജാമ്യം കിട്ടാതെ രാജസ്ഥാന്‍ ജയിലുകളില്‍ കിടപ്പുണ്ടെന്ന് മുന്നറിയിപ്പും മന്ത്രി നല്‍കുന്നുണ്ട്. നിയമലംഘനം നടന്നാല്‍ ബിജെപി എം.എല്‍.എ ആഹ്വാനം ചെയ്യുന്ന ഈ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.

പക്ഷെ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ രാജസ്ഥാന്‍ ബിജെപി ഘടകം തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News