സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ മികച്ച പരിസ്ഥിതി മാധ്യമ പ്രവര്‍ത്തകനുളള പുരസ്കാരം പീപ്പിള്‍ ടി വി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്.

പീപ്പിള്‍ ടി വിയില്‍ സംപ്രേഷണം ചെയ്ത വാടാത്ത കാട്ടുപൂക്കള്‍ എന്ന് ഡോക്യുമെന്‍റെറിയാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

രാജേന്ദ്രന്‍ നിര്‍മ്മിച്ച വാടാത്ത കാട്ടുപൂക്കള്‍ എന്ന ഡോക്യുമെന്‍റെറി നേരത്തെ പ്രേംഭാട്ടിയ ഫൗണ്ടഷന്‍റെ പ്രേംഭാട്ടിയ അവാര്‍ഡിനും സംസ്ഥാന പട്ടിക വിഭാഗ വകുപ്പിന്‍റെ ബി ആര്‍ അംബേദ്ക്കര്‍ അവാര്‍ഡിനും അര്‍ഹനാക്കിയിരുന്നു.

പുരസ്കാരത്തിന് അര്‍ഹനാക്കിയ ഡോക്യുമെന്‍റെറി കാണാം