മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത; കണ്ണീരോടെയേ ഈ ദൃശ്യം കാണാന്‍ കഴിയൂ; വൃദ്ധയ്ക്ക് മരുമകളുടെ ക്രൂര പീഡനം; ദൃശ്യങ്ങള്‍ പുറത്ത്

വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച് മരുമകളുടെ കൊടും ക്രൂരത. വീട്ടിലെ ചെടിയില്‍ നിന്ന് പൂപറിച്ചതിനാലാണ് മരുമകള്‍ വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ചത്.

സംഭവം നേരില്‍കണ്ട അയല്‍വാസിയായ യുവാവ് ദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ കണ്ണില്‍ ചോരയില്ലാത്ത മരുമകളുടെ ക്രൂരത പുറം ലോകം അറിഞ്ഞത്.

കൊല്‍ക്കത്തയിലെ ഗാറിയ മേഖലയിലാണ് 75 വയസുള്ള യശോദ പാല്‍ എന്ന വൃദ്ധയെ  മരുമകള്‍ സ്വപ്‌ന പാല്‍ തലമുടിയില്‍ കുത്തിപ്പിടിച്ച്  മര്‍ദിച്ചത്. സ്വപ്നയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

മറവി രോഗിയായ വൃദ്ധയെ നിരന്തരം മകള്‍ ആക്രമിച്ചിരുന്നുവെന്ന് കൊല്‍ക്കത്ത പോലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News