ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വിജയം കേരള സര്‍ക്കാരിന് ജനം നല്‍കിയ അംഗീകാരമാണന്ന് സീതാറാം യെച്ചൂരി

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വിജയം കേരള സര്‍ക്കാരിന് ജനം നല്‍കിയ അംഗീകാരമാണന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ദില്ലിയില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലു കൊല്ലത്തെ വിലയിരുത്തി സിപിഐഎം പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. പ്രതിപക്ഷ പാര്‍ടികളുടെ ഐക്യം ബിജെപിക്കെതിരായ ജനഐക്യമാണന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.

നാലു വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ നാലു ലഖുപുസ്തകങ്ങളാണ് സിപിഐഎം തയ്യാറാക്കിയത്. ദില്ലിയില്‍ കേന്ദ്ര കമ്മിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പോളിറ്റ്ബ്യൂറോയംഗം ബൃന്ദാ കാരാട്ട്, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംയുക്തമായി പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.

രാജ്യത്തിന്റെ സര്‍വ്വമേഖളകളേയും മോദി സര്‍ക്കാര്‍ നശിപ്പിച്ചുവെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. മോദിക്കെതിരായ പ്രതിപക്ഷ പക്ഷപാര്‍ടികളുടെ ഐക്യം ജനത്തിന്റെ ഐക്യമാണന്ന് അദേഹം പറഞ്ഞു. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാരിന് ജനം നല്‍കിയ അംഗീകാരമാണ് ചെങ്ങനൂര്‍ തിരഞ്ഞെടുപ്പെന്നും ചോദ്യത്തിനുത്തരമായി സീതാറാം യെച്ചൂരി പറഞ്ഞു.

കെവിന്‍ കൊലപാതക കേസില്‍ കേരള സര്‍ക്കാര്‍ കൈകൊണ്ട നടപടി ബൃന്ദാകാരാട്ട് അഭിനന്ദിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം കൊലപാതകങ്ങളില്‍ പോലീസിനെ സംരക്ഷിക്കുന്ന നടപടികളാണ് കാണാറുള്ളത്. എന്നാല്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി എടുത്തു.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കള്ളകളികള്‍ വെളിച്ചത്ത് കൊണ്ട് വരുന്ന സിപിഐഎം പുറത്തിറക്കിയ ലഘുപുസ്തകങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News