കെവിന്‍റെ കൊലപാതകം; ആരോപണങ്ങള്‍ നിഷേധിച്ച് കോട്ടയം മുൻ എസ് പി

ആരോപണങ്ങൾ നിഷേധിച്ച് കോട്ടയം മുൻ എസ് പി. കെവിൻ കേസിലെ പ്രതി ഷാനുവുമായി തനിക്കോ തന്റെ കുടുബത്തിലുള്ളവർക്കോ യാതൊരു ബന്ധവുമില്ലെന്ന് SP മുഹമ്മദ് റഫീഖ് പറഞ്ഞു.

വ്യാജ ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകും. 9 മാസമാസക്കാലം താൻ കോട്ടയം Sp യായിരുന്നു.

ഇതുവരെ ആർക്കും തന്നെക്കുറിച്ച് പരാതിയില്ല. കെവിൻ സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ ഡിവൈഎസ്പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നുവെന്നും SP മുഹമ്മദ് റഫീഖ്‌ കൊച്ചിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News