മുഹമ്മദ് യാസിന്‍ സംസ്ഥാന വിജിലന്‍സ് മേധാവിയാകും

ഡി ജി പി മുഹമ്മദ് യാസിനെ സംസ്ഥാന വിജിലന്‍സ് മേധാവിയായി നിയമിച്ചു. എന്‍ സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോയതിനെ തുടര്‍ന്നാണ് മുഹമ്മദ് യാസിന്‍റെ നിയമനം.

നിലവില്‍ ക്രൈം ബ്രാഞ്ച് മേധാവിയായിരുന്നു യാസിന്‍.യാസിന്‍ വിജിലന്‍സിന്റെ തലപ്പത്ത് എത്തുന്നതോടെ എ ഡി ജി പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ക്രൈം ബ്രാഞ്ച് മേധാവിയാകും. ഡപ്യൂട്ടി ഐ.ജി കെ.സേതുരാമന് അഡ്മിനിസ്ട്രേഷന്‍റെയും പൊലീസ് ആസ്ഥാനത്തെ അസ്റ്റന്‍റ് ഐ.ജിയുടെ അധിക ചുമതലയും നൽകി.

മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാറിനെ ആന്‍റി ടെററിസ്റ്റ് ഫോ‍ഴ്സ്ന്‍റെ എസ്.പിയായി നിയമിച്ചു. മെറിൻ ജോസഫിനെ റെയിൽവേ എസ്.പിയായും ജി. പൂങ്കു‍ഴലിനെ ഇന്ത്യാ റിസർവ് ബറ്റാലിയന്‍റെ കമാൻന്‍റായും നിയമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News