നിപ വൈറസ്; ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് തടസ്സമാവില്ലെന്ന് മന്ത്രി കെ ടി ജലീല്‍

മലപ്പുറം : ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് തടസ്സമാവില്ലെന്ന് മന്ത്രി കെ ടി ജലീല്‍. നിപ്പ ഭിതിയുള്ള ഇടങ്ങളില്‍ കുട്ടികളെ പരിശോധകള്‍ക്ക് ശേഷമേ സ്‌കൂളിലേയക്കാവൂവെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

മലപ്പുറത്ത് നിപാ വൈറസ് ജാഗ്രതാപ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് എത്തിയതായിരുന്നു മന്ത്രി.
പഞ്ചായത്ത് സെക്രട്ടറിമാര്‍ അതത് പഞ്ചായത്തുകളില്‍ താമസിച്ച് ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ കൃത്യമായി അവലോകനം ചെയ്യണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ശുചീകരണ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഒരുതടസ്സമേ ആവില്ലെന്നും മന്ത്രി പറഞ്ഞു.

നിപ വൈറസ് ജാഗ്രതയുള്ള മേഖലകളില്‍ കുട്ടികളെ പരിശോധനകള്‍ നടത്താതെ സ്‌കൂളിലയക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി. പകര്‍ച്ചപ്പനികള്‍ പടരുന്നത് തടയാന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി ജില്ലാകലക്ടര്‍ പറഞ്ഞു.

മന്ത്രിയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. മുനിസിപ്പല്‍, ഗ്രാമപഞ്ചായത്ത് അധ്യക്ഷരും സെക്രട്ടറിമാരും അതത് മേഖലകളിലെ ജാഗ്രതാ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News