കൈരാനയിലെ പരാജയം; ഉത്തരവാദി യോഗിസര്‍ക്കാരാണെന്ന് ബിജെപി എംഎല്‍എ; ബിജെപിയില്‍ ഭിന്നതരുക്ഷം

ഉത്തര്‍പ്രദേശിലെ കൈരാനയിലും കൂടി പരാജയം ഏറ്റുവാങ്ങിയതോടെ ബിജെപിക്കുള്ളിലെ ഭിന്നത പുറത്തുവരുന്നു. കൈരാനയിലെ പരാജയത്തിന്റെ ഉത്തരവാദികള്‍ യോഗിസര്‍ക്കാരാണെന്ന കുറ്റപ്പെടുത്തലുമായി ബിജെപി എംഎല്‍എ രംഗത്ത്. യോഗി സര്‍ക്കാരിനെതിരെയുള്ള ആക്ഷേപക ഹാസ്യ കവിതയാണ് ബിജെപി എംഎല്‍എ ശ്യാം പ്രകാശ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയായ ശ്യാം പ്രകാശാണ് ബിജെപി സര്‍ക്കാരിനെതിരെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. യോഗി സര്‍ക്കാരിനെതിരെ ആക്ഷേപ ഹാസ്യം നിറഞ്ഞ കവിത ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തായിരുന്നു ശ്യാം പ്രകാശിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഊന്നികൊണ്ടു മുന്നോട്ട് വന്ന പാര്‍ട്ടിക്ക് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വളരാന്‍ സാധിച്ചില്ലെന്ന് കവിതയില്‍ ശ്യാം പ്രകാശ് വ്യക്തമാക്കുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ ഉദ്ദേശിച്ചല്ല ഇ കവിത എഴുതുയത് എന്ന ശ്യാം പ്രകാശ് ന്യായീകരിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഭരണപ്രകിയയിലാണ് തകരാറ്.ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ താല്പര്യം അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കവിതയില്‍ വ്യക്തമാക്കുന്നുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ അഴിമതി വര്‍ധിച്ചു വരുന്നെന്നും, അത് മൂലം പൊതുജനം ആകെ ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം കവിതയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയം എം.എല്‍.എമാരുടെ ഭാവിയില്‍ ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്നും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സങ്കടകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഉള്ളിലെ ആശയങ്ങളെ കവിതയുടെ രൂപം നല്‍കി ആവിഷ്‌കരിക്കുക മാത്രമാണ് ചെയ്തതെന്നും.അത് എങ്ങനെ വൈറല്‍ ആവുമെന്ന് കരുതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരാനയിലെ പരാജയത്തോടെ പ്രതിച്ഛായ പൂര്‍ണമായും നഷ്ടപ്പെട്ടത് യോഗി ആദിത്യനാഥിന് തന്നെയാണ്. ഗൊരാഖ്പൂരിനും ഫുല്‍പൂരിനും തൊട്ടുപിന്നാലെ കൈരാനയും പരാജയപ്പെട്ടതോടെ ബിജെപിയില്‍ ഭിന്നത രൂക്ഷമായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News