കെഎസ്ആർടിസിയിൽ എല്ലാം ശരിയാകുന്നു; തുടർച്ചയായ രണ്ടാം മാസവും കൃത്യമായി ശമ്പളം വിതരണം ചെയ്തു

കെ.എസ്.ആർ.ടി.സിയിൽ തുടർച്ചയായ രണ്ടാം മാസവും കൃത്യമായി ശമ്പളം വിതരണം ചെയ്തു. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ 40 കോടിരൂപ അധിക വരുമാനം ലഭിച്ചു. എന്നാൽ ഡീസൽ വിലവർധനവിനെ തുടർന്ന് 10.08 കോടിയുടെ അധികചിലവാണ് കെഎസ് ആര്‍ടി സിയിൽ മെയ് മാസത്തിൽ ഉണ്ടായത്.

ദീർഘകാല വായ്പയിലെക്ക് മാറിയതിനൊപ്പം വരുമാനം വർധിപ്പിച്ചും ചെലവ് ചുരുക്കിയുമാണ് നഷ്ട കണക്കുകൾ മാത്രം പറഞ്ഞിരുന്ന കെഎസ് ആര്‍ടി സി  പ്രതിസന്ധിയിൽ നിന്നും മെല്ലെ കരകയറുന്നത്.

ഏപ്രിൽ മാസത്തെ പോലെ മെയ് മാസത്തിലും കൃത്യമായി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യാനായത് ഇതിന്‍റെ തെളിവാണ്.

കെഎസ് ആര്‍ടി സിയിൽ 96 കോടി രൂപയാണ് പ്രതിമാസം ശമ്പള വിതരണത്തിനായി ആവശ്യമുള്ളത്. ക‍ഴിഞ്ഞ മാസത്തിൽ 50 കോടി രൂപ സർക്കാരിനോട് സഹായം ആവശ്യപ്പെട്ടപ്പോൾ, 20 കോടി ലഭിച്ചു. എന്നാൽ മെയ് മാസത്തിൽ കെഎസ് ആര്‍ടി സിയ്ക്ക് ലഭിച്ച അധിക വരുമാനമായ 40 കോടി വലിയ ആശ്വാസവുമായി.

ഇതോടെ തുടർച്ചയായ രണ്ടാം മാസവും കൃത്യമായി ശമ്പളം വിതരണം ചെയ്യാനായി എന്നത് സി.എം.ഡിയായ ടോമിൻ ജെ തച്ചങ്കരിയുടെ മികവായിട്ടാണ് വിലയിരുത്തുന്നത്.

മെയ് മാസത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും വരുമാനം 6.5 കോടി രൂപയായിരുന്നു. പത്ത് ദിവസങ്ങളിൽ 7 കോടിക്കും മുകളിലെത്തി. വായ്പാ തിരിച്ചടവ് കുറഞ്ഞതോടെ 50 കോടിയോളം രൂപ കെഎസ് ആര്‍ടി സി നീക്കിയിരിപ്പാക്കി.

എന്നാൽ ഡീസൽ വില വർധനവിലൂടെ 10.08 കോടിരുപയാണ് മെയ് മാസത്തിൽ മാത്രം KSRTCയ്ക്ക് അധിക ചിലവുണ്ടായത്. ക‍ഴിഞ്ഞ രണ്ടു മാസത്തെ അപേക്ഷിച്ച് ഇൗ മാസം വരുമാനം കുറയുമെന്നാണ് മാനേജ്മെന്‍റിമെന്‍റിന്‍റെ വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News