കണ്ടെത്തിയ മൃതദേഹത്തിന് ജസ്നയുടേതിനാക്കാള്‍ പ്രായക്കൂടുതല്‍; മൃതദേഹം ജസ്നയുടേതല്ല ? വിവരങ്ങ‍ള്‍ ഇങ്ങനെ 

തമി‍ഴ്നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ  മൃതദേഹം ജസ്നയുടേതല്ലെന്ന് സൂചന. കണ്ടെത്തിയ മൃതദേഹത്തിന് ജസ്നയുടേതിനാക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ടെന്നാണ് വിവരം

മൃതദേഹത്തില്‍ കണ്ടെത്തിയ പല്ലിലെ കമ്പി ജസ്നയുടേതിന് സമാനമല്ലെന്നതും മരിച്ചത് ജസ്നയല്ലെന്ന സൂചനയിലേക്ക് എത്തിച്ചേരാന്‍ കാരണമായി. ഇക്കാര്യങ്ങള്‍ തെളിയിക്കുന്നതിന്  ഡിഎന്‍ എ പരിശോധന നടത്തും.

തിരുച്ചിറപ്പള്ളി- ചെന്നൈ ദേശീയ പാതയ്ക്കു സമീപത്തെ ചെങ്കൽപ്പേട്ടിലെ പഴവേലിയിൽ   കത്തിക്കരിഞ്ഞ നിലയില്‍  മൃതദേഹം കണ്ടെത്തിയിരുന്നു. മുഖം തിരിച്ചറിയാനാകാത്ത  വിധത്തിലായിരുന്നു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനി ജെസ്‌നയെ കാണാതായിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്താന്‍ ക‍ഴിഞ്ഞിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News