കോണ്‍ഗ്രസ് ഗ്രൂപ്പിന്‍റെ പേരില്‍ അണ്ടനെയും അടകോടനെയും നേതൃത്വത്തിലെത്തിക്കുന്നു; നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍  കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖപത്രം വീക്ഷണം .

നേതാക്കള്‍ ഗ്രൂപ്പിന്‍റെ പേരില്‍ അണ്ടനെയും അശകോടനെയും നേതൃത്വത്തിലെത്തിക്കുന്നുവെന്നാണ് മുഖപ്രസംഗത്തിലെ പ്രധാന ആക്ഷേപം,

നേതാക്കള്‍ക്ക് കെപിസിസി,ഡിസിസി പുനസംഘടനയില്‍ മാത്രമാണ് താല്‍പ്പര്യമെന്നും പാര്‍ട്ടിയുടെ ജീവനാഡിയായ ബൂത്തുകമ്മിറ്റികളെയും മണ്ഡലം കമ്മിറ്റികളെയും പുനസംഘടിപ്പിക്കുന്നതില്‍ നേതാക്കള്‍ക്ക് താല്‍പ്പര്യമില്ലെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

പുനസംഘടനയ്ക്കായുള്ള നേതാക്കളുടെ യാത്ര മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോകുന്നത് പോലെയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ പരാജയമാണെന്ന് വിലയിരുത്തിയ പത്രം ബൂത്ത് ഏജന്‍റ്മാരെ പോലും നിയോഗിക്കാനാക്കാത്ത നേതൃത്വം മത സാമുദായിക നേതാക്കളുടെ കൈമുത്താനോടുന്നതിനെയും വിമര്‍ശിച്ചു.

2019 പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കെ തൊലിപ്പുറത്തെ ചികിത്സകൊണ്ട് കാര്യമില്ലെന്ന് പാര്‍ട്ടി പത്രം തന്നെ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടുന്നു.

നേതൃത്വത്തെ ചികിത്സിക്കാന്‍ എഐസിസി നേരിട്ട് ഇടപെടണമെന്നും കായചികിത്സ ഫലം ചെയ്യില്ലെന്നും ഓര്‍മ്മിപ്പിച്ചാണ് മുഖപ്രസംഗം അവസാനിക്കുന്നത്. ഫലത്തില്‍ 90ശതമാനം ഗ്രൂപ്പ് പുനസംഘടനയും പൂര്‍ണമായി നടത്തിയെന്നവകാശപ്പെട്ട എംഎം ഹസനും ഉപതെരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ച രമേശിനും ഇരുട്ടടിയായി മുഖപ്രസംഗത്തിലെ വിമര്‍ശനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News