പിഞ്ചു കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച സംഭവം; കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി പിതാവ്

കൊച്ചിയില്‍ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പിതാവ് ബിറ്റോയ്ക്കെതിരെ പൊലീസ്. ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിച്ചത് നിസ്സാരകാരണത്തിന്റെ പേരിൽ.മൂന്ന് കുട്ടികളുള്ള ഇവർ നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിച്ചത് കളിയാക്കൽ ഭയന്ന്.12 വയസ്സിൽ താഴെയുള്ള കുട്ടികളെ സംരക്ഷിക്കാതിരിക്കുന്ന കുറ്റത്തിന് കുഞ്ഞിന്റെ പിതാവ് വടക്കാഞ്ചേരി സ്വദേശി ബിറ്റോയെ എളമക്കര പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം . ജനിച്ച് 3 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കൾ ഇടപ്പള്ളി പളളിയിലെത്തി. sർക്കിയിൽ പൊതിഞ്ഞ പെൺകുഞ്ഞിനെ പള്ളിയുടെ പാരീഷ് ഹാളിൽ ഉപേക്ഷിച്ച് രാത്രി 8 മണിിയോടെ ഇവർ കടന്നു കളയുുകയായിരുന്നു.

പള്ളിയിലെ CCTV യിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പളളി അധികൃതർ ഉടൻ തന്നെ എളമക്കര പോലീസിൽ വിവരമറിച്ചിരുന്നു. പോലീസെത്തിയാണ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. CCTV ദൃശ്യങ്ങളിൽ നിന്നും വടക്കാഞ്ചേരി സ്വദേശികളായ ദമ്പതികളാണ് ഇവരെന്ന് പോലീസ് തിരിച്ചറിഞ്ഞു.

ഉടൻ സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിന്റെ പിതാവ് ബിറ്റോയെ കസ്റ്റഡിയിലെടുത്തു.മൂന്ന് കുട്ടികളുള്ള തങ്ങൾ നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിച്ചത് കളിയാക്കൽ ഭയന്നിട്ടാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
നാലാമത്തെ കുഞ്ഞുണ്ടായത് ബന്ധുക്കളിൽ നിന്നും ഇവർ മറച്ചു വെച്ചിരുന്നു.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ കുഞ്ഞിനെ പ്രസവിച്ച ശേഷം ഭാര്യയുമൊത്ത് ട്രെയിനിൽ കൊച്ചിയിലെത്തി ഇടപ്പള്ളി പള്ളിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പ്ലംബിങ് ജോലി ചെയ്തിരുന്ന ബിറ്റോയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

12 വയസ്സിൽ താഴെയുള്ള കുട്ടികളെ സംരക്ഷിക്കാതിരിക്കുന്ന കുറ്റത്തിന് IPC 317, JJ ആക്ട് 75 വകുപ്പുകൾ പ്രകാരം ബിറ്റോയ്ക്ക് എതിരെ കേസെടുത്തു.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News