ഇടുക്കിയില്‍ നിന്നും കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി; വിവരങ്ങള്‍ ഇങ്ങനെ

ഇടുക്കി-കുമിളിയില്‍ നിന്ന്‌ കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കുഴിയില്‍ നിന്ന്‌ കാണാതായ എട്ട്‌ വയസുകാരന്‍ അഭിജിത്ത്‌, ആറ്‌ വയസുകാരി ലക്ഷ്‌മിപ്രിയ എന്നിവരെ വീടിന്‌ സമീപത്തെ പടുതാക്കുളത്തില്‍ മുങ്ങിമരിച്ച നിലയിലാണ്‌ കണ്ടെത്തിയത്‌.

കുമിളി എസ്റ്റേറ്റ്‌ ലയത്തില്‍ താമസിക്കുന്ന അനീഷ്‌- ഇസക്കിയമ്മ ദമ്പതികളിടെ മക്കളാണ്‌ ഇരുവരും. ഡൈമുക്ക്‌ ലൂഥറന്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്‌.

ഇന്നലെ വൈകിട്ടോടെയായിരുന്നു കുട്ടികളെ കാണാതായത്‌.കുമളി പൊലീസ്‌ തുടര്‍ നടപടികള്‌ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News