നിപ വൈറസ്; രണ്ടാം ഘട്ടം നിയന്ത്രണ വിധേയമെന്ന് മന്ത്രി കെകെ ശൈലജ

നിപ വൈറസ് ബാധയുടെ രണ്ടാം ഘട്ടം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.
കോഴിക്കോട് ഇന്ന് മരിച്ച റോജയുടേത് നിപ വൈറസ് കാരണമല്ലെന്ന് പരിശോധനാ ഫലം. കനത്ത ജാഗ്രത തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ഈ മാസം 12 ലേക്ക് നീട്ടി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് സർവ്കക്ഷിയോഗം ചേരാനും തീരുമാനം.

മെയ് 17 ന് ശേഷം നിപ വൈറസ് ബാധയേറ്റ് ആർക്കും രോഗം സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് രണ്ടാം ഘട്ടം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. 193 പരിശോധനാ സാമ്പിളുകളിൽ 18 പേർക്കാണ് നിപ സ്ഥിരീകരിച്ചത്, ഇതിൽ 16 പേർ മരിച്ചു. ചികിത്സയിലുള്ള 2 പേർ സുഖം പ്രാപിച്ചുവരുന്നു. രണ്ടാം ഘട്ടത്തിലും ഫലപ്രദമായ ഇടപെടൽ തുടരുന്നതായി കോഴിക്കോട് ചേർന്ന അവലോകന യോഗശേഷം മന്ത്രി കെ കെ ശൈലജ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച തലശ്ശേരി സ്വദേശി റോജയുടേത് നിപ വൈറസ് ബാധ കാരണമല്ലെന്ന് തെളിഞ്ഞു. പുതുതായി വന്ന പരിശോധനാ ഫലവും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ കനത്ത ജാഗ്രത തുടരുന്ന സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നത് ഈ മാസം 12 വരെ നീട്ടിയിട്ടുണ്ട്.

പൊതുപരിപാടികൾക്കുള്ള നിയന്ത്രണവും 12 വരെ തുടരും നിപ പ്രതിരോധ‌ പ്രവർത്തനം വിലയിരുത്താൻ ഈ മാസം 4 ന് തിരുവനന്തപുരത്ത് സർവ്കക്ഷിയോഗം ചേരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആസ്ടേലിയയിൽ നിന്ന് കോഴിക്കോടെത്തിച്ച മരുന്ന് ഐ സി എം ആർ വിദഗ്ധ സംഘത്തിൻറെ നിർദ്ദേശ പ്രകാരമേ നൽകൂ.

മലയാളി ഡോക്ടർ ഷംഷീർ വയലിൽ ൻറെ വി പി എസ് ഹെൽത്ത് കെയർ കോഴിക്കോട് മെഡിക്കൽ കോളജിന് നൽകുന്ന ഒന്നേ മുക്കാൽ കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങൾ ആരോഗ്യമന്ത്രി ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel