കെവിന്‍ വധം: സാനു ചാക്കോയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ദുബായി കമ്പനി

കെവിന്‍ കൊലക്കേസിലെ മുഖ്യപ്രതിയും കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനുമായ സാനു ചാക്കോയെ ജോലി ചെയ്തിരുന്ന ദുബായിലെ കമ്പനിയില്‍ നിന്നും പിരിച്ചു വിട്ടേക്കും.

ദുബായില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കിയതായാണ് വിവരം.

സഹോദരിയെ കാണാനില്ലെന്നും അച്ഛനു സുഖമില്ലെന്നും കാണിച്ച് എമര്‍ജന്‍സി ലീവിലാണ് സാനു നാട്ടിലേക്ക് പോയത്. എന്നാല്‍, കെവിനെ കൊല്ലാനുള്ള ദൗത്യം ഉറപ്പാക്കിയാണ് സാനു നാട്ടിലെത്തിയതെന്ന് പിന്നീട് പൊലീസ് അന്വേഷണത്തില്‍ തെളിയുകയായിരുന്നു.

നാലു വര്‍ഷമായി ദുബായിലെ ഒരു കമ്പനിയില്‍ ഇലക്ട്രീഷ്യനായാണ് സാനു ജോലി ചെയ്യുന്നത്. സാനു തന്നെ ഫോണില്‍ വിളിച്ച് കരഞ്ഞു അവധി ആവശ്യപ്പെടുകയായിരുന്നെന്നു കമ്പനി മാനേജര്‍ പറഞ്ഞു.

തന്റെ സഹോദരിയെ കാണാനില്ലെന്നും അച്ഛന്‍ ആശുപത്രിയിലാണ് എന്നുമാണ് സാനു പറഞ്ഞതെന്നും ഉടനെ അവധി നല്‍കിയെന്നും കമ്പനി മാനേജര്‍ പറഞ്ഞു.

സാനു വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അടുത്തവര്‍ഷം ജൂലൈ വരെ സാനുവിന് വീസാക്കാലാവധിയുണ്ട്.

എന്നാല്‍, ജാമ്യം ലഭിച്ചു തിരിച്ച് ഗള്‍ഫിലെത്തിയാലും ഉടന്‍ വീസ റദ്ദാക്കി നാട്ടിലേക്ക് വിടാനാണ് കമ്പനിയുടമയുടെ തീരുമാനമെന്ന് ദുബായിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലപാതകത്തിന് ശേഷം സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടയിലാണ് സാനു ചാക്കോയും പിതാവും പൊലീസ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News