കാറും ബൈക്കുമല്ല; ഇനി സൈക്കിൾ സ്റ്റണ്ട്; കാണാം നോൺസെൻസ് ട്രെയിലർ

വീണ്ടും ഒരു പുതുമുഖ കൂട്ടായ്‌മയിൽ നിന്നൊരു സിനിമ “നോൺസെൻസ്”. പുതുമുഖങ്ങൾ മുഖ്യ വേഷത്തിലെത്തുന്ന “നോൺസെൻസ്” സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

നവാഗതനായ എം.സി. ജിതിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പുതുമ നിറഞ്ഞ വിഷയവും സൈക്കിൾ ആക്ഷൻ രംഗങ്ങളും ട്രെയിലറിനെ കൂടുതൽ വ്യത്യസ്തമാക്കുന്നു

യുവ ആൽബങ്ങളിലൂടെ സുപരിചിതനായ റിനോഷ് ജോർജജാനു നോൺസെൻസിലെ നായകൻ. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത പ്രസിദ്ധ നിർമ്മാണ കമ്പനിയായ ജോണി സാഗരിഗയുടെ തിരിച്ചു വരവാണ്

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ബി. എം.എക്സ് സൈക്കിൾ സ്റ്റണ്ട് ഉപയോഗിക്കുന്ന ചിത്രം കൂടിയാണ് നോൺസെൻസ്. വിനയ് ഫോർട്ട്‌, ശ്രുതി രാമചന്ദ്രൻ, ദിവ്യപ്രഭ, ഫേബിയ, ശാന്തകുമാരി, അനിൽ നെടുമങ്ങാട്, ശ്രീനാഥ് എന്നിവരാണ് മറ്റു താരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News