കെവിന്‍ വധം: സ്‌പെഷ്യല്‍ ബ്രാഞ്ചിനും വീഴ്ച പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തല്‍; വിവരങ്ങള്‍ കൃത്യമായി എസ്പിയെ അറിയിച്ചില്ല

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനും വീഴ്ച പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തല്‍.

വിവരങ്ങള്‍ കൃത്യമായി എസ്പിയെ അറിയിച്ചില്ലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും ഐജി അറിയിച്ചു.

കെവിനെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും അതിനെ കുറിച്ച് കൂടുതലായി അന്വേഷിക്കാതെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിക്ക് റിപ്പോര്‍ട്ട്
നല്കിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

സംഭവം കുടുംബ പ്രശ്‌നമാണെന്നും തട്ടിക്കൊണ്ട് പോയ രണ്ട് പേരില്‍ ഒരാള്‍ തിരികെ വന്നുവെന്നും പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതാണ് എസ്പി മുഖ്യമന്ത്രിയുമായി പങ്കുവെച്ചത്.

തട്ടിക്കൊണ്ട് പോകല്‍ അടക്കമുള്ള കൃത്യങ്ങള്‍ നടന്നിട്ടും അതിനെ ലാഘവത്തോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് കൈമാറുമെന്നും ഐജി വിജയ് സാഖറെ അറിയിച്ചു.

അതേസമയം, ഗാന്ധിനഗര്‍ പൊലീസിന് വലിയ വീഴ്ച പറ്റിയെന്നും ഐജി പറഞ്ഞു. നീനുവിന്റെ അമ്മയ്ക്ക് കേസില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും ഐജി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News