എന്തുകൊണ്ട് ഡബ്യുസിസിയില്‍ അംഗമല്ല; തുറന്നടിച്ച് നമിതാ പ്രമോദ്; ദിലീപിനെയും കുറിച്ച് പരാമര്‍ശം

മലയാള സിനിമയിലെ വനിതാ താരസംഘടനയില്‍ അംഗത്വം എടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടിയുമായി നടി നമിതാ പ്രമോദ്. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം പറഞ്ഞത്.

”അതിലൊന്നും ഞാനില്ല, പക്ഷേ ശരിയാണെന്ന് തോന്നിയാല്‍ യോജിക്കും.”

”സിനിമയില്‍ സുഹൃത്തുക്കള്‍ കുറവാണ്. കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ വരും. ആളുകള്‍ക്ക് ഇഷ്ടമാകും. ഇല്ലെങ്കില്‍ ഇല്ല. അത്ര തന്നെ.”

ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും. സകല നന്മകളെയും നശിപ്പിച്ച് കളയുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും നമിത പറയുന്നു.

ദിലീപിനെ കുറിച്ച് നമിത പറയുന്നത് ഇങ്ങനെ:

‘ഒപ്പം അഭിനയിക്കുന്നവരില്‍ ഏറ്റവും കംഫര്‍ട്ടബിളായ നടനാണ് ദിലീപ്. ഒരു സമ്മര്‍ദ്ദവും തോന്നില്ല. നല്ല സിനിമകള്‍ വന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News