ഗാസയിലെ ആ മാലാഖയും തോക്കിനിരയായി; ഇസ്രായേലിന്‍റെ കൂട്ടക്കുരുതി തുടരുന്നു

ഗാസ അതിർത്തിയിലെ അവസാനിക്കാത്ത സംഘർഷത്തിന്റെ ഒടുവിലത്തെ ഇര ഇന്ന് ലോകത്തിന്‍റെ കണ്ണിലെ മാലാഖയാണ്. വെടിയൊച്ചകളും ബോംബുകളും മിസൈലുകളും കൊണ്ട് ചോരക്കളമായഗാസയിന്‍ നൂറുകണക്കിനാളുകളുടെ മുറിവൊപ്പുന്നതിനിടെ അവൾ ഇസ്രായേലി പട്ടാളത്തിന്‍റെക്രൂരതയ്ക്ക് ഇരയാവുകയായിരുന്നു. ​

അപായം മുന്നിലുണ്ടായിട്ടും പരുക്കേറ്റവരെ പരിപാലിക്കാന്‍ തയ്യാറായ പലസ്തീനിയൻ നഴ്സ് റസാൻ അൽ നജറി(21)യുടെ മരണം അന്താരാഷ്ട്ര മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തുക‍ഴിഞ്ഞു.

കിഴക്കൻ ​ഗസയുടെ ഖാൻ യൂനിസ് സിറ്റിയിൽ വച്ചാണ് റസാന് വെടിയേൽക്കുന്നത്. വെളളിയാ‍ഴ്ച യായിരുന്നു സംഭവം. വെടുയുതിര്‍ക്കാനെത്തിയ ഇസ്രായേലി പട്ടാളത്തോട് താനൊരു ന‍ഴ്സാണെന്ന് ഇരുകൈകളും ഉയര്‍ത്തി അവൾ ഉറക്കെ വിളിച്ചു പറഞ്ഞെങ്കിലും മനുഷ്യത്വ രാഹിത്യത്തിന്റെ കരങ്ങൾ അവളുടെ നെഞ്ചിലേക്ക് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു.

ഇസ്രയേൽ സേനയുടെ വെടിയേറ്റ് പരുക്കേൽക്കുന്നവരെ ചികിൽസിക്കാനാണ് പാരാ മെഡിക്കൽ സംഘത്തിലെ അംഗമായ റസാൻ ഗാസ അതിര്‍ത്തിയിലെത്തിയത്. വെടിയേറ്റു പിടയുന്ന പലസ്‌തീനികളുടെ ഇടയിന്‍ അക്ഷരാര്‍ത്ഥത്തില്‍ മാലാഖയായിരുന്നു റസാൻ. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ച നജറിന്റെ ചിത്രങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.

വെടിയേറ്റു കൊല്ലപ്പെട്ട ശേഷമുള്ള രക്തത്തിൽ മുങ്ങിയ അവരുടെ വെ‍ളളക്കുപ്പായം ഗാസയുടെ യഥാര്‍ത്ഥചിത്രം വ്യക്തമാക്കുന്നതാണ്. മാർച്ച് 30 മുതൽ ആരംഭിച്ച വെടിവയ്പിൽ നൂറുകണക്കിന് ആളുകൾക്കാണ് പരുക്കേറ്റത്. ഒരാഴ്ചക്കിടെ 119 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. കൂട്ടക്കുരുതി തുടരുകയാണ്. റസാന്‍റെ മരണം പ്രതിഷേധം ഉയര്‍ത്തുമ്പോ‍ഴും പ്രതികരിക്കാൻ ഇസ്രായേല്‍ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News