എല്‍ഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ എ വിജയരാഘവന് സ്വീകരണമൊരുക്കി കൈരളി ടിവി ജീവനക്കാര്‍

എല്‍ഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എ വിജയരാഘവന് കൈരളി ടിവി ജീവനക്കാര്‍ സ്വീകരണം നല്‍കി.

തിരുവനന്തപുരത്തെ കോര്‍പ്പറ്റ് ഓഫീസില്‍ എത്തിയ വിജയരാഘവനെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ബൊക്കെ നല്‍കി സ്വീകരിച്ചു.

ഡയറക്ടര്‍ എന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷമായി നിസ്തുലമായ പ്രവര്‍ത്തനമാണ് വിജയരാഘവന്‍ കൈരളി ടിവിക്ക് വേണ്ടി ചെയ്യുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ആയതില്‍ കൈരളി കുടുംബാംഗങ്ങള്‍ക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ സ്പന്ദനങ്ങള്‍ മൂല്യചോര്‍ച്ചയില്ലാതെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ കൈരളി വഹിക്കുന്ന പങ്ക് വലുതാണെന്ന് വിജയരാഘവന്‍ പറഞ്ഞു.

കൈരളി ടിവി സീനിയര്‍ ഡയറക്ടര്‍ (ഫിനാന്‍സ്) എം വെങ്കിട്ടരാമന്‍, വിവിധ വകുപ്പ് മേധാവികളായ എന്‍പി ചന്ദ്രശേഖരന്‍, മുഹമ്മദ് ആരിഫ്, പ്രതാപ് ചന്ദര്‍, എം രാജീവ്, എജെ പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News