ഭാര്യ നാലാമതും പ്രസവിച്ചപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും കളിയാക്കി: അതുകൊണ്ടാണ് നവജാത ശിശുവിനെ ഉപേക്ഷിച്ചതെന്ന് പിതാവ്; പെണ്‍കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം

കൊച്ചി: നവജാത ശിശുവിനെ ദമ്പതികള്‍ ഉപേക്ഷിച്ചത് ആളുകള്‍ പരിഹസിക്കുന്നത് മൂലമെന്ന് പിതാവ് ബിറ്റോ.

ഭാര്യ നാലാമതും പ്രസവിച്ചപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും കളിയാക്കിയെന്നും അപമാനം ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നുമാണ് ബിറ്റോയുടെ മൊഴി.

ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലാണ് മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ ബിറ്റോ ഉപേക്ഷിച്ചത്.

ബിറ്റോയും ഭാര്യയും മൂന്നുദിവസം പ്രായമുള്ള കുഞ്ഞും മൂന്ന് വയസ് തോന്നിക്കുന്ന പെണ്‍കുട്ടിയുമാണ് പള്ളിയിലെത്തിയത്. തുടര്‍ന്ന് ബിറ്റോ പാരിഷ്ഹാളില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു.

എന്നാല്‍ ഇതെല്ലാം സിസിടിവിയില്‍ പതിയുകയായിരുന്നു. ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നാട്ടുകാരാണ് ബിറ്റോയെ തിരിച്ചറിഞ്ഞത്.

കുഞ്ഞിനെ ഉപേക്ഷിക്കാന്‍ സഹായിച്ച അമ്മയ്‌ക്കെതിരെയും പൊലീസ് കേസെടുക്കും. പ്രസവം കഴിഞ്ഞ് മൂന്ന് ദിവസമെ ആയിട്ടുള്ളൂവെന്നതിനാല്‍ ആരോഗ്യനില കണക്കിലെടുത്ത് ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel