റിസബാവയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

കൊച്ചി: നടന്‍ റിസബാവയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ചെക്ക് കേസില്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

എളമക്കര സ്വദേശി സി.എം സാദ്ദിഖ് നല്‍കിയ ചെക്ക് കേസിലാണ് നടപടി. 11 ലക്ഷത്തിന്റെ ചെക്ക് മടങ്ങിയെന്നാണ് പരാതി. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് വാറന്റ് പുറപ്പെടുവിച്ചത്.

റിസബാവ സാദ്ദിഖില്‍ നിന്ന് 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും പിന്നീട് 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നുമാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here