ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ വന്‍നീക്കം നടന്നെന്ന് മുഖ്യമന്ത്രി പിണറായി; മാധ്യമങ്ങളെ വിലക്കെടുത്ത് പ്രചരണായുധമാക്കാന്‍ ബിജെപി ശ്രമിച്ചു; ജനവിധിയിലൂടെ ചെങ്ങന്നൂര്‍ നല്‍കിയ താക്കീത് ഇത്തരക്കാര്‍ മനസിലാക്കിയാല്‍ നന്ന്

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ വലിയ നീക്കം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യത്തെ മാധ്യമങ്ങളില്‍ ചിലരെ വിലക്കെടുത്ത് പ്രചരണായുധമാക്കാന്‍ ബിജെപി ശ്രമിച്ചു. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള അത്തരം ശ്രമം സംസ്ഥാനത്തും ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

9 മണി ചര്‍ച്ച നടത്തുന്നവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒന്നുമല്ല. സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാന്‍ പോകുന്നു എന്നായിരുന്നു പ്രഖ്യാപനം.

സിനിമ കാണുന്നവരെല്ലാം അത് ജീവിതത്തിലേക്ക് പകര്‍ത്താറില്ല. അതുപോലെയെ ഉള്ളൂ 9 മണി ചര്‍ച്ചകള്‍ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെങ്ങന്നൂര്‍ വിധിയിലൂടെ സമൂഹവും ജനങ്ങളും നല്‍കിയ താക്കീത് ഇനിയെങ്കിലും ഇത്തരക്കാര്‍ മനസിലാക്കിയാല്‍ നന്ന് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News