നാല് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കുത്തിക്കൊന്നു

ദില്ലി: ഫരീദാബാദില്‍ നാല് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊന്നു.

സംഭവത്തില്‍ പെണ്‍കുഞ്ഞിന്റെ പിതാവിന്റെ കടയിലെ ജീവനക്കാരനായ ഭോല (24) എന്നയാളെ അറസ്റ്റ് ചെയ്തു.

അസൗട്ടി ഗ്രാമത്തിലാണ് സംഭവം. സംഭവദിവസം ഉച്ചയ്ക്ക് കടയില്‍ നിന്നിറങ്ങിയ ഭോല പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോവുകയായിരുന്നു. എന്നാല്‍ രാത്രി വൈകിയിട്ടും കുട്ടി വീട്ടില്‍ എത്തിയില്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം ഭോലയുടെ വീട്ടിലെ പെട്ടിക്കുള്ളില്‍ നിന്ന് കണ്ടെത്തിയത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യ പരിശോധനയില്‍ നിന്നും വ്യക്തമായി.

ഇതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel