ഭോപ്പാല്‍ പരിശോധനാ ഫലം നെഗറ്റീവ്; നിപ വൈറസ് വാഹകര്‍ വവ്വാല്‍ അല്ലെന്ന് ഉറപ്പിക്കാനാവില്ലെന്നും അധികൃതര്‍

കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഭോപ്പാലിലേക്ക് അയച്ച മൂന്ന് പഴംതീനി വവ്വാലുകളിലും വൈറസ് ബാധയില്ല.

പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട ഭാഗത്ത് നിന്നും പിടിച്ച വവ്വാലുകളെയാണ് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചത്.

ഈ വവ്വാലുകളില്‍ നിപാ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍എന്‍ ശശി അറിയിച്ചു. കൂടാതെ കാഷ്ഠവും മൂത്രവും പരിശോധിച്ചതിലും ഫലം നെഗറ്റീവ് ആണ്.

വവ്വാലുകളിലെ പരിശോധന തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഇതിനായി വിദഗ്ധ സംഘം കോഴിക്കോട് എത്തി.

പരിശോധനാ ഫലം നെഗറ്റീവ് ആയതുകൊണ്ട് നിപായുടെ വാഹകര്‍ വവ്വാല്‍ അല്ല എന്നര്‍ഥമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സൂപ്പിക്കട ഭാഗത്ത് 500 മീറ്റര്‍ ചുറ്റളവില്‍ നിന്നാണ് പഴംതീനി വവ്വാലുകളെ പിടികൂടിയത്. പ്രാണികളെ തിന്നുന്ന വവ്വാലില്‍ പരിശോധന നടത്തിയപ്പോഴും വൈറസ് ബാധ ഇല്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News