കുടുംബനാഥന്മാരുടെ നടുവൊടിച്ച്‌ പാചകവാതക വിലയും കുത്തനെകൂട്ടി ബിജെപി സര്‍ക്കാര്‍

ജനങ്ങളെ ശിക്ഷിക്കുകയും, കോർപ്പറേറ്റുകൾക്കുവേണ്ടി മാത്രം ഭരിക്കുകയും ചെയ്യുന്ന ബി.ജെ.പി സർക്കാർ നയം പരസ്യമാണ്‌. കർണ്ണാട തെരഞ്ഞെടുപ്പിന്‌ ശേഷം തുടർച്ചയായി 16 ദിവസമാണ്‌ ഇന്ധനവില വർദ്ധിപ്പിച്ചത്‌. ജനജീവിതം വിലക്കയറ്റം കൊണ്ട്‌ ദുരിതപൂർണ്ണമാവുന്നത്‌ ആസ്വദിച്ച്‌, കോർപ്പറേറ്റുകൾക്ക്‌ ലാഭം കുന്നോളമാക്കാൻ മോഡിസർക്കാർ അരുചേർന്ന് പ്രവർത്തിക്കുകയാണ്‌.

ഇതിന്റെ തുടർച്ചയെന്നോണം പാചകവതക വിലയും കുത്തനെ വർദ്ധിപ്പിച്ചിരിക്കുന്നു. ഒരുതരത്തിലും ജീവിക്കാൻ അനു വദിക്കില്ലെന്ന വാശി പോലെയാണ്‌ ജനങ്ങളോട്‌ കേന്ദ്രസർക്കാർ പെരുമാറുന്നത്‌.

സമീപകാലത്ത്‌ രാജ്യത്ത്‌ നടന്ന തെരഞ്ഞെടുപ്പുകൾ, ജനദ്രോഹം പരമാവധിയാക്കിയ ബി.ജെ.പിക്ക്‌ കനത്ത തിരിച്ചടി നൽകിയതാണ്‌. ഇതിൽ നിന്നും പാഠമുൾക്കൊള്ളാതെ ഇന്ധനവില ഒരു മാസത്തിനിടെ തുടർച്ചയായി 16 തവണ വർദ്ധിപ്പിച്ചതിന് പുറമേ, പാചകവാതകത്തിന്റെ വില സിലിണ്ടറൊന്നിന് 49 രൂപയാണ് ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്നത്.

വാണിജ്യാവശ്യങ്ങൾക്കുപയോഗിക്കുന്ന സിലിണ്ടറുകൾക്ക്‌ 77 രൂപയും കൂട്ടി. കുടുംബ ബജറ്റുകൾ താളം തെറ്റിക്കുന്നതാണ് ഈ നടപടി. ജനങ്ങൾക്കുവേണ്ടി യാതൊന്നും ചെയ്യാത്തവരാണ് ബിജെപിക്കാർ. ഇക്കൂട്ടരുടെ ഇഷ്ടതോഴന്മാർ കോർപ്പറേറ്റുകളാണ്.

അതുകൊണ്ടാണ് ഇന്ധനവിലയും പാചകവാതകവിലയും തുടർച്ചയായി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ വിലകുറയുമ്പോഴും ഇവിടെ വില കയറ്റുകയാണ് ഇക്കൂട്ടർ. ഇത് തിരിച്ചറിയുകയുംകേന്ദ്രനയങ്ങൾക്കെതിരായ പോരാട്ടം തുടരുകയും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News